കാഞ്ഞങ്ങാട് ∙ വീടുകളിലേക്ക് പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് വേഗക്കുറവ്. വീടുകളിലേക്ക് കണക്ഷൻ നൽകിയെങ്കിലും ഗ്യാസ് വിതരണം പൂർണമായി ആരംഭിച്ചിട്ടില്ല.
അജാനൂർ പഞ്ചായത്തിലെ 4 വാർഡുകളിലെ മുഴുവൻ വീടുകളിലേക്കുമാണ് ആദ്യ ഘട്ടത്തിൽ ഗ്യാസ് എത്തിക്കുന്നത്. ഇതിൽ നൂറോളം വീടുകളിലേക്ക് പ്രാരംഭ ഘട്ടമെന്ന നിലയിൽ ഗ്യാസ് ലഭ്യമാക്കി.
ഇവർ പണമടച്ചു കഴിഞ്ഞാൽ പൂർണമായി വിതരണം ആരംഭിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
മറ്റു പ്രദേശങ്ങളിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലി നിർത്തിവച്ച നിലയിലാണ്. മഴയാണ് കാരണം.
മഴ മാറിത്തുടങ്ങിയതോടെ പൈപ്പ് ഇടൽ തുടങ്ങിയിട്ടുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.അമ്പലത്തറ കോട്ടപ്പാറയിലെ ഗ്യാസ് സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന പൈപ്ലൈൻ മാവുങ്കാൽ–മൂലക്കണ്ടം–വെള്ളിക്കോത്ത് വഴി മഡിയൻ സംസ്ഥാന പാതയിൽ എത്തിച്ചാണ് കാസർകോട് ഭാഗത്തേക്കും കാഞ്ഞങ്ങാട് ഭാഗത്തേക്കും ഗ്യാസ് എത്തിക്കുന്നത്.
കാഞ്ഞങ്ങാട് അലാമിപ്പള്ളി വരെയുള്ള പൈപ്ലൈൻ സ്ഥാപിക്കൽ പൂർത്തിയായി. കാസർകോട് ഭാഗത്തേക്ക് ഇടവിട്ട
സ്ഥലങ്ങളിൽ രണ്ടര കിലോമീറ്ററോളം പൈപ്പിടൽ ജോലി ബാക്കിയാണ്. പുഴകൾക്ക് കുറുകെയുള്ള പൈപ്പിടൽ പൂർത്തിയായെങ്കിലും ഉദുമയിലും പള്ളിക്കരയിലും റെയിൽപാത മുറിച്ചുള്ള പൈപ്പിടൽ ബാക്കിയുണ്ട്.അടുത്ത മാർച്ച് മാസത്തോടെ കാസർകോട്-കാഞ്ഞങ്ങാട് പ്രധാന ലൈനിനോട് ചേർന്ന ഭാഗങ്ങളിൽ കണക്ഷൻ നൽകാൻ കഴിയുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.
അജാനൂർ, പള്ളിക്കര, ഉദുമ, ചെമ്മനാട് പഞ്ചായത്തുകളിലെയും കാസർകോട്, കാഞ്ഞങ്ങാട് നഗരസഭകളിലെയും ഉപഭോക്താക്കൾക്കാണ് കണക്ഷൻ ലഭിക്കുക.
ക്രമേണ ഉൾപ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പൈപ്പിടലിനായി റോഡിൽ കുഴിയെടുക്കുമ്പോൾ ഉണ്ടാകുന്ന തടസ്സങ്ങളും പ്രതികൂല കാലാവസ്ഥയുമാണ് പദ്ധതിയുടെ മെല്ലേപ്പോക്കിനു കാരണം. റോഡിൽ കുഴിയെടുക്കുന്നതിന് പ്രദേശവാസികളും തടസ്സം നിൽക്കുന്നതായി പരാതിയുണ്ട്.
നിർത്താതെ പെയ്ത കാലവർഷവും ഒഴിയാത്ത വെള്ളക്കെട്ടും പണിനിർത്തി വയ്ക്കാൻ കാരണമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]