ചെറുവത്തൂർ∙ റെയിൽവേ സ്റ്റേഷൻ റോഡിൽ സൗകര്യപ്രദമായ അടിപ്പാത വേണം എന്ന് ആവശ്യപ്പെട്ട് ജനകീയ കർമ സമിതി നടത്തുന്ന സമരം 68 ദിനം പിന്നിട്ടു. നിരാഹാര സമരം 40 ദിവസം കഴിഞ്ഞു.
പ്രശ്ന പരിഹാരത്തിന് നടപടിയില്ല. തിരഞ്ഞെടുപ്പ് സമയത്ത് സമരപ്പന്തൽ സന്ദർശിച്ച്, പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് പറഞ്ഞ രാഷ്ട്രീയ നേതാക്കളും സമരക്കാരെ മറന്ന അവസ്ഥയാണ്.
ആദ്യഘട്ടത്തിൽ ധർണ എന്ന രീതിയിലാണ് സമരം മുന്നോട്ട് പോയതെങ്കിലും പിന്നീട് റിലേ നിരാഹാരം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. ഒരു തവണ നിരാഹാരം നടത്തിയവർ തന്നെ മൂന്നും നാലും തവണ നിരാഹാര സമരത്തിൽ ഇരിക്കുന്നു.
ഇത്തരത്തിൽ ജനങ്ങളുടെ പ്രതിഷേധം കത്തിനിൽക്കുമ്പോൾ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഇതൊന്നും കാണാതെ പോവുകയാണ്. ടോൾ പിരിവിനെതിരെ കുമ്പള ആരിക്കാടിയിൽ ജനങ്ങൾ സമരത്തിന് ഇറങ്ങിയപ്പോൾ അതിന് നേതൃത്വം നൽകാൻ ജനപ്രതിനിധികളും മുന്നിലുണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ 60 ദിവസത്തിലേറെയായി സ്ത്രീകളും കുട്ടികളുമടക്കം അണിനിരന്ന് ചെറുവത്തൂരിൽ നടക്കുന്ന സമരത്തെ ബന്ധപ്പെട്ട
ജനപ്രതിനിധികൾ കാണാതെ പോവുകയാണ്. നിലവിലുള്ള പാത വീതിയും നീളവും കൂട്ടി സൗകര്യപ്രദമാക്കണം എന്ന ആവശ്യമാണ് ചെറുവത്തൂരിൽ സമരക്കാർ ഉന്നയിക്കുന്നത്.
ഇതിന് സാധിക്കുന്നില്ലെങ്കിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് ഇതു വഴി ദേശീയപാത നിർമിക്കുക എന്നതാണ് മറ്റൊരു നിർദേശം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

