കാഞ്ഞങ്ങാട്∙ സി.എച്ച്.സെന്റർ കാഞ്ഞങ്ങാട് ആസ്ഥാന മന്ദിരം 20ന് 4ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മെട്രോ മുഹമ്മദ് ഹാജി സ്മാരക ഡയാലിസിസ് സെന്റർ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലിയും സി.എച്ച്.അസ്ലം സ്മാരക എക്സിക്യൂട്ടീവ് ഹാൾ രാജ്മോഹൻ ഉണ്ണിത്താൻ എംപിയും പി.മുഹമ്മദ് കുഞ്ഞി സ്മാരക കോൺഫറൻസ് ഹാൾ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയും ഉദ്ഘാടനം ചെയ്യും.
കെ.എം.ഷാജി മുഖ്യപ്രഭാഷണം നടത്തും. ചെയർമാൻ തായൽ അബൂബക്കർ ഹാജി അധ്യക്ഷത വഹിക്കും.
പരിപാടിയുടെ ഭാഗമായി 18ന് രാവിലെ 10ന് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ നേതൃത്വത്തിൽ വൃക്ക രോഗ നിർണയ ക്യാംപും ജീവിതശൈലീ രോഗ പ്രതിരോധ ബോധവൽക്കരണവും നടക്കും.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്യും. 1ന് രാവിലെ മുതൽ വനിതകൾക്ക് സ്ഥാപനം സന്ദർശിക്കാൻ അവസരം നൽകും.
രാത്രി 6.30ന് കാഞ്ഞങ്ങാട് മണ്ഡലത്തിലെ കെഎംസിസി പ്രവർത്തകരുടെയും അനുഭാവികളുടെയും സംഗമം നടക്കും.
ബഷീർ വെള്ളിക്കോത്ത് നിർമാണവും കഥയും നിർവഹിച്ച് സംഗം ഷാഫി സംവിധാനം ചെയ്ത, ഗ്രീൻവാലി ക്രിയേഷൻസിന്റെ മെട്രോ മുഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ ‘തീർഥാടനം പോലെ ഒരു ജീവിതം6 ഡോക്യുമെന്ററിയുടെ പ്രദർശനവും സൈനുൽ ആബിദീൻ ഹുദവി ചേകന്നൂർ നേതൃത്വം നൽകുന്ന ഇഷ്ഖ് മജ്ലിസും നടക്കും. 28,000 പേർക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ് ചെയ്തു കൊടുത്ത മെട്രോ മുഹമ്മദ് ഹാജി സ്മാരക ഡയാലിസിസ് സെന്ററിന് പ്രതിമാസം ഏഴു ലക്ഷത്തോളം രൂപ ചെലവ് വരുന്നുണ്ട്.
നിലവിൽ പത്ത് മെഷീനുകൾ വഴി പ്രതിദിനം 20 പേർക്കാണ് ഡയാലിസിസ് ചെയ്യുന്നത്. പുതിയ സംവിധാനത്തിൽ ഇത് മുപ്പത് പേർക്കായി ഉയർത്താൻ കഴിയുമെന്ന് ചെയർമാൻ തായൽ അബൂബക്കർ ഹാജി, ജനറൽ കൺവീനർ വൺ ഫോർ അബ്ദുൽ റഹ്മാൻ, ട്രഷറർ സി.എച്ച്.അഹമ്മദ് കുഞ്ഞി ഹാജി, ബഷീർ വെള്ളിക്കോത്ത്, മുഹമ്മദ് കുഞ്ഞി ബദരിയ, സി.മുഹമ്മദ് കുഞ്ഞി, ബഷീർ ചിത്താരി ജിദ്ദ, ഗൾഫ് കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, കെ.കെ.സുബൈർ എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]