ചെറുവത്തൂർ∙ നെഹ്റു ട്രോഫിക്ക് മുത്തമിട്ട ചുണ്ടൻ വള്ളങ്ങൾ നിർമിച്ച സാബു നാരായണൻ പണി കഴിപ്പിച്ച ചുരുളൻ വള്ളം നാളെ നീറ്റിലിറക്കും.
മയിച്ച ന്യൂ ബ്രദേഴ്സ് ബോട്ട് ക്ലബ് നീറ്റിൽ ഇറക്കുന്ന വള്ളത്തിന്റെ പേര് വീരഭദ്രൻ. ജില്ലയിലേക്ക് ആദ്യമായി ചാംപ്യൻസ് ട്രോഫി മത്സരം എത്തുമ്പോൾ അതിൽ ജലരാജ പട്ടം സ്വന്തമാക്കുക എന്നത് മാത്രമാണ് പുതിയ ചുരുളൻ വള്ളം നീറ്റിൽ ഇറക്കുന്നതോടെ തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ന്യൂബ്രദേഴ്സിന്റെ കോച്ചും കെ.സി.ത്രോസ് അക്കാദമിയുടെ ചെയർമാനുമായ കെ.സി.ഗിരിഷ്, മനോജ് മാമുനി, കെ.പി ഷിജു എന്നിവർ പറഞ്ഞു. 15 ലക്ഷം രൂപ ചെലവിലാണ് വള്ളം നിർമിച്ചത്. തച്ചുശാസ്ത്ര വിദഗ്ധൻ സാബു നാരായണൻ പണി കഴിപ്പിച്ച ജില്ലയിലെ രണ്ടാമത്തെ വള്ളമാണ് ഇത്.
നേരത്തെ വയൽക്കര വെങ്ങാട്ടിന്റെ ചുരുളൻ വള്ളം നിർമിച്ചതും ഇദ്ദേഹമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]