സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഡിഇഒ ഓഫിസ് മാർച്ച് നാളെ
കാസർകോട്∙ ഓൾകേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കാഞ്ഞങ്ങാട് ഡിഇഒ ഓഫിസിലേക്ക് മാർച്ച് നടത്തും. 12-ാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിച്ച് നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ശമ്പള പരിഷ്കരണ-ഡിഎ കുടിശികകൾ.അനുവദിക്കുക, കേന്ദ്ര സർക്കാരിന്റെ വർഗീയ വിദ്യാഭ്യാസ അജൻഡകളെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ച് നടത്തുന്നത്.
രാവിലെ 10ന് സംസ്ഥാന സെക്രട്ടറി കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു.
വരിസംഖ്യാ ക്യാംപെയ്ൻ തുടങ്ങി
നീലേശ്വരം ∙ സംസ്ഥാന സഹകരണ യൂണിയൻ പ്രസിദ്ധീകരണമായ സഹകരണ ജേണലിന്റെ ഹൊസ്ദുർഗ് താലൂക്കുതല വരിസംഖ്യ ക്യാംപെയ്ൻ ഉദ്ഘാടനം നീലേശ്വരം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി. രാധാകൃഷ്ണൻ നായരിൽനിന്നു വരിസംഖ്യ സ്വീകരിച്ച് ഹൊസ്ദുർഗ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.
മണി മോഹനൻ നിർവഹിച്ചു.അസിസ്റ്റന്റ് റജിസ്ട്രാർ പി. ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു.
പി.വി.രഞ്ജിത്ത്, സി.ഇ.ജയൻ, വിശ്വനാഥൻ, ബി. കൈരളി, ശ്രീലത ചാലിങ്കാൽ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]