ഗുരുവായൂർ പാർഥസാരഥി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വയോധിക ദമ്പതികൾക്ക് റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് പരുക്കേറ്റു. ആരോവീട്ടിൽ കുട്ടപ്പൻ (76), ഭാര്യ അംബിക (67) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്.
15-ാം തീയതി രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. വീട്ടിൽ ദമ്പതികൾ മാത്രമുണ്ടായിരുന്ന സമയത്താണ് റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ റഫ്രിജറേറ്ററിന്റെ വാതിൽ തെറിച്ചുവന്ന് ഇടിച്ചതിനെത്തുടർന്ന് കുട്ടപ്പന്റെ കൈക്ക് സാരമായ പരുക്കേറ്റു. കൂടാതെ, സ്ഫോടനത്തെത്തുടർന്നുണ്ടായ പുക ശ്വസിച്ചത് ഇരുവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.
ഉടൻ തന്നെ സ്ഥലത്തെത്തിയ ആക്ട്സ് പ്രവർത്തകർ ഇവരെ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർചികിത്സയ്ക്കായി പിന്നീട് ഇരുവരെയും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ വീടിനുള്ളിലെ വസ്ത്രങ്ങളും വിവിധ വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. സ്ഫോടനത്തിന്റെ തീവ്രതയിൽ ജനൽച്ചില്ലകളും തകർന്നു.
നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

