തൃക്കരിപ്പൂർ ∙ ഹോട്ടൽ വ്യവസായത്തെ തകർക്കുന്ന സമാന്തര തട്ടുകടകളെ നിയന്ത്രിക്കുന്നതിൽ ബന്ധപ്പെട്ടവർ അലംഭാവം കാട്ടുന്നുവെന്ന ആരോപണവുമായി 17ന് തൃക്കരിപ്പൂരിൽ ഹോട്ടലുകൾ അടച്ചിട്ട് ഉടമകൾ പഞ്ചായത്ത് ഓഫിസിലേക്കു മാർച്ചും തുടർന്നു ധർണയും നടത്തും. തൃക്കരിപ്പൂരിലും പരിസര പ്രദേശങ്ങളിലും വർധിച്ചുവരുന്ന സമാന്തര ഹോട്ടൽ, തട്ടുകടകൾ ഒഴിവാക്കണമെന്ന തങ്ങളുടെ ന്യായമായ ആവശ്യം പരിഗണിക്കുകയോ നടപ്പാക്കുകയോ ചെയ്യുന്നില്ലെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചും ആവശ്യം അംഗീകരിച്ച് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.
രാവിലെ 10 നു ഹോട്ടലുകളടച്ചിട്ടുകൊണ്ട് പഞ്ചായത്ത് ഓഫിസിനു മുന്നിലേക്കു മാർച്ച് ആരംഭിക്കുമെന്നു അസോസിയേഷൻ ജില്ലാ കമ്മിറ്റിഅംഗം റഫീഖ് ബൈത്താൻ, യൂണിറ്റ് പ്രസിഡന്റ് എൻ.മനോജ് കുമാർ, സി.വിജയൻ, പി.വിജയൻ പൂച്ചോൽ തുടങ്ങിയവർ അറിയിച്ചു. ധർണ കെഎച്ച്ആർഎ ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര ഉദ്ഘടാനം ചെയ്യും. പ്രസിഡന്റ് എൻ.മനേജ് അധൃക്ഷത വഹിക്കും.
ജില്ലാ പ്രസിഡന്റ് നാരായണ പൂജാരി മുഖ്യപ്രഭാഷണം നടത്തും. വിവിധ നേതാക്കൾ പ്രസംഗിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

