കാസർകോട് ∙ അടുത്തകാലത്തൊന്നുമില്ലാത്ത ആത്മവിശ്വാസമാണു തദ്ദേശ തിരഞ്ഞെടുപ്പു ഫലം യുഡിഎഫിന് നൽകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി വലിയ തോതിൽ വോട്ടുകൾ സ്വരൂപിക്കുമ്പോഴും അതൊന്നും തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രകടമാവാത്തതായിരുന്നു സ്ഥിതി.
ആ പോരായ്മ തിരുത്തിക്കുറിച്ചാണ് ഇത്തവണ യുഡിഎഫ് മുന്നേറ്റം.
തിരിച്ചുവരവിൽ കോൺഗ്രസ്
∙ പാർട്ടി ഭരിച്ചിരുന്ന പുല്ലൂർ പെരിയ, വെസ്റ്റ് എളേരി പഞ്ചായത്തുകൾ നഷ്ടപ്പെട്ടെങ്കിലും ജില്ലയിൽ കോൺഗ്രസിന്റെ തിരിച്ചുവരവെന്ന് ഈ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കാം. കഴിഞ്ഞതവണ ലഭിച്ചതിന്റെ 50 ശതമാനം സീറ്റുകൾ അധികം നേടിയാണ് കോൺഗ്രസ് മുന്നേറ്റം.
പഞ്ചായത്ത് വാർഡുകളിൽ 141 ഇടങ്ങളിൽ വിജയിച്ചപ്പോൾ നഗരസഭകളിലെ മുന്നേറ്റമാണ് എടുത്തുപറയേണ്ടത്. ജില്ലാ പഞ്ചായത്തിലെ പുത്തിഗെ ഡിവിഷനിലെ വിജയത്തിനും തിളക്കമേറെ.
2020ൽ ജില്ലയിൽ 110 പഞ്ചായത്ത് വാർഡുകളാണു പാർട്ടിക്ക് ഉണ്ടായിരുന്നത്. ഇക്കുറിയത് 141 ആയി.
4 നഗരസഭാ വാർഡുകളുമായി കഴിഞ്ഞതവണ തൃപ്തിപ്പെടേണ്ടി വന്ന കോൺഗ്രസ് നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളിൽ വലിയ മുന്നേറ്റം നടത്തി.
രണ്ടിടത്തുമായി 18 വാർഡുകൾ ലഭിച്ചത്. കഴിഞ്ഞതവണ ഒരു അംഗം പോലുമില്ലാതിരുന്ന കാസർകോട് നഗരസഭയിൽ ഇത്തവണ രണ്ടിടത്തു ജയിച്ചു.
കഴിഞ്ഞതവണ 17 ബ്ലോക്ക് ഡിവിഷൻ ഉണ്ടായിരുന്നത് 24 ആക്കി ഉയർത്തി. സിപിഎം ശക്തികേന്ദ്രമായ ബേഡഡുക്ക പഞ്ചായത്തുകളിൽ 2 വാർഡുകൾ വിജയിച്ചതിനു പുറമെ ഒരു വാർഡിൽ പരാജയപ്പെട്ടത് കേവലം ഒരു വോട്ടിന് മാത്രം.
പാർട്ടിയിലെ പ്രശ്നങ്ങൾ തിരിച്ചടിയാകുമെന്ന് ആശങ്കയുയർത്തിയ ഈസ്റ്റ് എളേരിയിലും മുന്നേറ്റമുണ്ടായി. ചെമ്മനാട്, പനത്തടി, ഉദുമ, പള്ളിക്കര, വോർക്കാടി പഞ്ചായത്തുകളിലും സീറ്റുകൾ വർധിച്ചു.
ഒരംഗം പോലുമില്ലാതിരുന്ന മീഞ്ചയിൽ 3 വാർഡുകൾ പിടിച്ചെടുത്ത് കരുത്ത് തെളിയിക്കുകയും ചെയ്തു.
മുസ്ലിം ലീഗിന് മിന്നുന്ന നേട്ടം
∙ ജില്ലയിൽ യുഡിഎഫിന്റെ നെടുംതൂൺ മുസ്ലിം ലീഗ് തന്നെയാണെന്നു ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. 193 പഞ്ചായത്ത് വാർഡുകളും 38 നഗരസഭ വാർഡുകളും 26 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും നേടിയാണു ലീഗ് കരുത്ത് തെളിയിച്ചത്.
തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ സമഗ്രാധിപത്യം നേടാനും ലീഗിനായി. കഴിഞ്ഞതവണ നഷ്ടപ്പെട്ട
മുളിയാർ, മഞ്ചേശ്വരം, പൈവളിഗെ, മീഞ്ച, പുത്തിഗെ പഞ്ചായത്തുകൾ തിരിച്ചുപിടിക്കാൻ യുഡിഎഫിന് സാധിച്ചതു മുസ്ലിം ലീഗിന്റെ മിന്നുംപ്രകടനത്തിലൂടെയാണ്.
കഴിഞ്ഞ തവണ 140 പഞ്ചായത്ത് വാർഡുകൾ ഉണ്ടായിരുന്നതാണ് ഇക്കുറി 193 ആയി ഉയർത്തിയത്. പടന്നയിലെ തോൽവിയും നീലേശ്വരം നഗരസഭയിലെ 4 വാർഡുകൾ നഷ്ടപ്പെട്ടതുമാണു പ്രധാന നഷ്ടമെന്നു പറയാവുന്നത്.
മഞ്ചേശ്വരം, കുമ്പള, മംഗൽപാടി, ചെങ്കള, ചെമ്മനാട് തുടങ്ങിയ പഞ്ചായത്തുകളിൽ ലീഗ് നടത്തിയ മുന്നേറ്റം എതിരാളികളെ നിഷ്പ്രഭമാക്കി. കഴിഞ്ഞ തവണ എസ്ഡിപിഐയും സിപിഎമ്മും മുസ്ലിം ലീഗ് കേന്ദ്രങ്ങളിൽ കടന്നുകയറിയത് മഞ്ചേശ്വരത്തു വലിയ തിരിച്ചടിക്കിടയാക്കിയിരുന്നു.
ഇതു മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിച്ചതാണു ലീഗിന്റെ വിജയത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

