ഡോക്ടർ ഒഴിവ്
കാസർകോട്∙ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിൽ വിവിധ സ്പെഷ്യൽറ്റികളിൽ (ജനറൽ മെഡിസിൻ, ഒഫ്താൽമോളജി, ഡെർമറ്റോളജി) ഡോക്ടർമാരെ നിയമിക്കുന്നു. 18ന് 5ന് മുൻപ് www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
0467–2209466. https://forms.gle/KbcjgoLCR6UgeCEn8.
പട്ടിക പ്രസിദ്ധീകരിച്ചു
കാസർകോട് ∙ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക് – കാറ്റഗറി നമ്പർ 201/2024) തസ്തികയുടെ ചുരുക്കപ്പട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചു.
അപേക്ഷ ക്ഷണിച്ചു
കാസർകോട്∙ സിബിഎസ്ഇ, ഐസിഎസ്ഇ, ഐസിഇ സിലബസിൽ 10, പ്ലസ്ടു ക്ലാസുകളിൽ എല്ലാ വിഷയങ്ങളിലും 90 % മാർക്കിന് മുകളിൽ ലഭിച്ച വിമുക്തഭടന്മാരുടെ മക്കൾക്കു കാഷ് അവാർഡിന് അപേക്ഷ 25ന് മുൻപ് രേഖകൾ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ സമർപ്പിക്കാം.
04994–256860. കാഞ്ഞങ്ങാട്∙ ഹൊസ്ദുർഗ്, കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതികളിൽ (പോക്സോ) ഓഫിസ് അറ്റൻഡന്റ്, പ്യൂൺ തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
വിരമിച്ച കോടതി ജീവനക്കാർക്കും സർക്കാർ ജീവനക്കാർക്കും രേഖകൾ സഹിതം 28ന് 5ന് അകം അപേക്ഷിക്കാം. വിലാസം: ജില്ലാ ജഡ്ജി, ജില്ലാ കോടതി, കാസർകോട് – 671123.
ഫോൺ: 04994–256390. https://kasaragod.dcourts.gov.in.
കാസർകോട്∙ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബശ്രീ സിഡിഎസുകളിൽ (നിലവിൽ ഒഴിവുള്ള പുത്തിഗെ സിഡിഎസിലേക്കും റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേക്കും) അക്കൗണ്ടന്റായി തിരഞ്ഞെടുക്കുന്നതിന് അയൽക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. 21ന് 5 വരെ അപേക്ഷിക്കാം.
പ്രായപരിധി 20-36. കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്കു 40.
അപേക്ഷാഫോം www.kudumbashree.org എന്ന വെബ്സൈറ്റിൽ ലഭിക്കും. വിലാസം: ജില്ലാ മിഷൻ, കോഓർഡിനേറ്റർ, സിവിൽ സ്റ്റേഷൻ, പി.ഒ.വിദ്യാനഗർ, കാസർകോട് – 671123.
ഫോൺ: 9747534723. കാസർകോട് ∙ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി സ്വയംതൊഴിൽ പരിശീലനം നൽകുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ജില്ലാ പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗത്തിലെ യുവതീയുവാക്കൾക്ക് ഹെവി ഡ്രൈവിങ്, ജെസിബി ഡ്രൈവിങ്, തേനീച്ച വളർത്തൽ, കൂൺ കൃഷി, ഡ്രൈവിങ് എന്നിവയിലാണ് പരിശീലനം നൽകേണ്ടത്. ജില്ലാ പട്ടികജാതി വികസന ഓഫിസിൽ 23ന് അകം അപേക്ഷ നൽകണം.
പ്രായപരിധി 18-35. ഫോൺ: 04994–256162.
ലോൺ അനുവദിക്കും
കാസർകോട് ∙ സ്വയംതൊഴിൽ സംരംഭകരായ വിമുക്തഭടന്മാർക്കും വിധവകൾക്കും സൈനിക ക്ഷേമ വകുപ്പ് വഴി ലോൺ സബ്സിഡി പരമാവധി 1 ലക്ഷം രൂപ വരെ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കുന്നു.
04994–256860.
ആയ ഒഴിവ്
ചെർക്കള∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രീ പ്രൈമറി വിഭാഗത്തിൽ ആയ ഒഴിവ്.
അഭിമുഖം നാളെ 10.30നു സ്കൂൾ ഓഫിസിൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

