
കോട്ടിക്കുളം ∙ കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാനപാതയ്ക്ക് 6 മീറ്റർ വരെ അരികിലേക്കു കടൽ ഇരച്ചു കയറുമ്പോഴും കുലുക്കമില്ലാതെ അധികൃതർ. നിവേദനം നൽകിയും റോഡിൽ കുത്തിയിരുന്നു സമരം നടത്തിയും അധികൃതരെ കണ്ടും ഫലം കാണാത്ത ആശങ്കയിൽ നാട്ടുകാർ.
പതിനായിരങ്ങൾ ബലിതർപ്പണം നടത്താനെത്തുന്ന തൃക്കണ്ണാട് തീരത്തെ ആരാധനാ കേന്ദ്രങ്ങൾ ഉൾപ്പെടെ താൽക്കാലികമായെങ്കിലും സംരക്ഷിക്കാൻ സ്വന്തംനിലയിൽ കരിങ്കല്ലും മറ്റുമിറക്കി ശ്രമം തുടരുകയാണു കുരുമ്പ ഭഗവതിക്ഷേത്ര ഭരണസമിതി പ്രവർത്തകർ. ഇന്നു തീരദേശവാസികൾ കുരുമ്പ ഭഗവതിക്ഷേത്ര പരിസരത്തുനിന്നു പാലക്കുന്നിൽ ഉദുമ പഞ്ചായത്ത് ഓഫിസിലേക്കു മാർച്ച് ചെയ്യും. എല്ലാവിധ ജനവിഭാഗവും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുൾപ്പെടെ പങ്കെടുക്കും.
തകർച്ച തുടർക്കഥ
ഞായറാഴ്ചയാണു തൃക്കണ്ണാട് ക്ഷേത്രത്തിനു പടിഞ്ഞാറുള്ള കൊടുങ്ങല്ലൂർ ഭഗവതി മണ്ഡപത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തെ ചുമരുകൾ കടലേറ്റത്തിൽ തകർന്നത്.
മണ്ഡപത്തിനകത്തും ഭാഗിക കേടുപാടുകൾ സംഭവിച്ചു. ദേവിയുടെ കരിങ്കൽ പ്രതിഷ്ഠ മാറ്റേണ്ടി വന്നു.
സമീപത്തു കുരുമ്പ ഭഗവതി ക്ഷേത്രത്തിന്റെ 2 വർഷം മുൻപു ഭാഗികമായി തകർന്ന കെട്ടിടത്തിന്റെ ഒരു മുറി കൂടി തകർന്നു. കൊടുങ്ങല്ലൂർ മണ്ഡപത്തിനും ബസ് കാത്തിരിപ്പുകേന്ദ്രത്തിനും ഇടയിൽ റോഡിൽനിന്ന് 5 മീറ്റർ അകലെ വരെ കടൽ കയറി.
3 മീറ്റർ വരെ ഉയരത്തിൽ കയറിയാണു കടൽ കൊടുങ്ങല്ലൂർ മണ്ഡപത്തിന്റെ അടിത്തട്ട് തുരന്നത്. ബസ് കാത്തിരിപ്പുകേന്ദ്രത്തിനു പടിഞ്ഞാറുള്ള ഹൈമാസ്റ്റ് ലൈറ്റ് വീഴാറായ നിലയിലാണ്. ആഴ്ചകൾക്കു മുൻപേ നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടും അപകടസാധ്യതയുള്ള ഹൈമാസ്റ്റ് ലൈറ്റ് മാറ്റിയിട്ടില്ല.
എസ്റ്റിമേറ്റ് റെഡി, പണി ചെയ്യാനാളില്ല
കൊടുങ്ങല്ലൂർ മണ്ഡപത്തിനുണ്ടായ തകർച്ച പ്രതിരോധിക്കാൻ 60 മീറ്റർ സ്ഥലത്തു കരിങ്കല്ല് പാകാൻ 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അധികൃതർ തയാറാക്കി നൽകി ഒരാഴ്ച പിന്നിട്ടെങ്കിലും തുടർനടപടികളില്ല. കരാറുകാരെ കിട്ടുന്നില്ലെന്നാണു പറയുന്നത്. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന്റെ പള്ളിവേട്ട
മണ്ഡപവും കടലേറ്റം കാരണമുള്ള തകർച്ച ഭീഷണിയിലാണ്. ഇവിടെ 60 മീറ്റർ നീളത്തിൽ ജിയോബാഗ് ഭിത്തി സ്ഥാപിക്കാനുള്ള പദ്ധതി നൽകി 3 മാസം കഴിഞ്ഞിട്ടും അനുമതി കിട്ടിയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]