കാസർകോട് ∙ ആരിക്കാടിയിലെ ടോൾ പിരിവിനു കേന്ദ്ര സർക്കാരിന്റെ അനുമതിയുണ്ടെന്നും ടോൾ പിരിക്കുന്നതിൽ നിയമതടസ്സമില്ലെന്നുമാണു ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) നിലപാട്. 60 കിലോമീറ്റർ ദൂരപരിധിയിലാണു ടോൾപ്ലാസകൾ വേണ്ടതെന്ന നിബന്ധനയിൽ പ്രത്യേക സാഹചര്യങ്ങളിൽ മാറ്റം വരുത്തുന്നതിനു തടസ്സമില്ലെന്നും അധികൃതർ നിലപാടെടുക്കുന്നു.
ഇതോടെ വിഷയം ചർച്ച ചെയ്യാൻ ഇന്നലെ കലക്ടർ കെ.ഇമ്പശേഖർ വിളിച്ചുചേർത്ത എംഎൽഎമാരുടെയും ദേശീയപാത അതോറിറ്റി പ്രതിനിധികളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു.
വിഷയത്തിൽ ഹൈക്കോടതി വിധിയുണ്ടാകുന്നതുവരെ ടോൾ പിരിവ് നിർത്തണമെന്ന് യോഗത്തിൽ പങ്കെടുത്ത എംഎൽഎമാർ ആവശ്യപ്പെട്ടെങ്കിലും ദേശീയപാത അതോറിറ്റി പ്രതിനിധികൾ ഇതിനു തയാറായില്ലെന്ന് എ.കെ.എം.അഷ്റഫ് എംഎൽഎ പറഞ്ഞു. യാതൊരു കാരണവശാലും ടോൾ പിരിവ് നിർത്താനാവില്ലെന്ന നിലപാടാണ് എൻഎച്ച്ഐയ്ക്ക്.
വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. 20നു ജില്ലയിലെ എംഎൽഎമാരും കലക്ടറും ആഭ്യന്തര വകുപ്പ് സെക്രട്ടറിയെക്കണ്ട് വിഷയം അവതരിപ്പിക്കും.എംഎൽഎമാരായ എ.കെ.അഷ്റഫ്, എൻ.എ.നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരൻ, സി.എച്ച്.കുഞ്ഞമ്പു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

