ചിറ്റാരിക്കാൽ∙ നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപുരയ്ക്കൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് മലയോര പട്ടണമായ ചിറ്റാരിക്കാലിൽ ഉജ്വല വരവേൽപ്.
ഇന്നലെ രാവിലെ ചിറ്റാരിക്കാൽ ടൗണിലെ കുന്നുംകൈ ജംക്ഷനിൽ യാത്രയെ സ്വീകരിച്ചു. തുടർന്ന് നൂറുകണക്കിനാളുകൾ അണിനിരന്ന പ്രകടനമായി തോമാപുരം കുരിശുപള്ളിക്കു സമീപം തയാറാക്കിയ സമ്മേളന വേദിയിലെത്തിച്ചേർന്നു. പൊതുസമ്മേളനം കത്തോലിക്കാ കോൺഗ്രസ് ബിഷപ് ഡെലിഗേറ്റ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.
കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപതാ പ്രസിഡന്റ് ഫിലിപ് വെളിയത്ത് അധ്യക്ഷനായി.
എകെസിസി ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ.ഫിലിപ് കവിയിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ.ജോസുകുട്ടി ഒഴുകയിൽ, തോമാപുരം സെന്റ് തോമസ് ഫൊറോന വികാരി ഫാ.
ഡോ. മാണി മേൽവെട്ടം, ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ഫൊറോന ഡയറക്ടർ ഫാ.
മാത്യു വളവനാൽ, അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, സംഘാടക സമിതി ജനറൽ കൺവീനർ സാജു പടിഞ്ഞാറേട്ട്, അതിരൂപതാ സെക്രട്ടറി സെബാസ്റ്യൻ ജാതികുളത്തിൽ, ജാഥാ ക്യാപ്റ്റൻ പ്രഫ. രാജീവ് കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഫാ.
ഫിലിപ്പ് ഇരുപ്പക്കാട്ട്, ഫാ.ജോസ് തൈക്കുന്നുംപുറത്ത്, ഫാ.ആന്റണി അന്ത്യാംകുളം, ഫാ.തോമസ് പൂവൻപുഴ, സാജു പുത്തൻപുര, ബെന്നി തുളുമ്പുംമാക്കൽ, ജിജി കുന്നപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]