
ബേക്കൽ ∙ കടയുടെ മുന്നിൽ നിർത്തിയിട്ട ബൈക്ക് എടുത്തു മാറ്റിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ 16 വയസ്സുകാരനെയും ബന്ധുവിനെയും സംഘം ചേർന്നു ആക്രമിച്ചു.
സംഭവത്തിൽ 2 പരാതികളിലായി ബേക്കൽ പൊലീസ് കേസെടുത്തു. ബേക്കൽ മീത്തൽ മൗവ്വലിൽ കഴിഞ്ഞ ദിവസം രാത്രി ഒൻപതിനായിരുന്നു അക്രമം.
വിവരമറിഞ്ഞു പൊലീസ് സ്ഥലത്തെത്തി. മർദനമേറ്റ കളനാട് ചാത്തങ്കൈ സ്വദേശിയായ 16 വയസ്സുകാരൻ ആശുപത്രിയിൽ ചികിത്സ തേടി.
സുഹൃത്തിന്റെ മീത്തൽ മൗവ്വൽറഹ്മാനിയ മസ്ജിദിനു സമീപത്തെ പുതിയ കടയിൽ സഹായിക്കാനെത്തിയതായിരുന്നു 16 വയസ്സുകാരൻ.
ഈ കടയുടെ മുന്നിൽ, ഇതേ കെട്ടിടത്തിൽ സ്ഥാപനം നടത്തുന്ന ഒരാൾ ബൈക്ക് പാർക്ക് ചെയ്തിരുന്നു. കടയുടെ നിർമാണ പ്രവൃത്തിക്കു തടസ്സമായതിനാൽ ഈ ബൈക്ക് ഇവിടെനിന്നു മാറ്റിയതാണു തർക്കത്തിനു കാരണം.
തടഞ്ഞു നിർത്തി അടിക്കുകയും ചവിട്ടി താഴെയിട്ടു ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തെന്ന പതിനാറുകാരന്റെ പരാതിയിൽ മമ്മി, ഹംസ, അബ്ബാസ് എന്നിവർക്കെതിരെയും ചവിട്ടി താഴെയിട്ട്, ദേഹോപദ്രവം ചെയ്യുകയും അടിക്കുകയും ചെയ്തെന്ന എം.എം.അബ്ബാസിന്റെ പരാതിയിൽ റമീസ്, ഫവാസ് എന്നിവർക്കെതിരെയും കേസെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]