
പെരിയ ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയ ബസാറിലെ സർവീസ് റോഡ് നിർമാണവുമായി ബന്ധപ്പെട്ടുയർന്ന പരാതികൾ പരിശോധിക്കുന്നതിനു റവന്യു സംഘമെത്തി. ദേശീയപാത എൽഎ യൂണിറ്റ്(2) കാഞ്ഞങ്ങാട് സ്പെഷൽ തഹസിൽദാർ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു സ്ഥലം സന്ദർശിച്ചത്.
ഇതുസംബന്ധിച്ച് കലക്ടർക്ക് ഇന്നു റിപ്പോർട്ട് നൽകുമെന്നു സ്പെഷൽ തഹസിൽദാർ ശശികുമാർ അറിയിച്ചു. സർവീസ് റോഡ് നിർമാണത്തിലെ അപാകത ശ്രദ്ധയിൽപെട്ടതായി അദ്ദേഹം പറഞ്ഞു.
സമീപത്തെ വൈദ്യുതി ട്രാൻസ്ഫോമർ ഉൾപ്പെടെ മാറ്റി സ്ഥാപിക്കാനും നടപടിയെടുക്കണം.
സർവീസ് റോഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കലക്ടറെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മതിയായ വീതിയില്ലാതെ നിർമിക്കുന്ന റോഡിലൂടെ ഒരു വാഹനത്തിനുപോലും കടന്നു പോകാനാകാത്ത സ്ഥിതിയാണെന്നു പരാതി ഉയർന്നിരുന്നു. മറ്റിടങ്ങളിൽ സർവീസ് റോഡിൽ ടാറിങ് മാത്രം അഞ്ചര മീറ്റർ വീതിയിലാണുള്ളത്.
പെരിയ ബസാറിൽ ഡ്രെയ്നേജ് ഉൾപ്പെടെ 2.65 മീറ്റർ വീതിയിലാണു നിർമിക്കുന്നതെന്നായിരുന്നു ആക്ഷേപം. വാർഡ് മെംബർ ടി.വി.അശോകൻ, പൊതുപ്രവർത്തകരായ പി.അബ്ദുൽ ലത്തീഫ്, എം.മോഹനൻ എന്നിവർ ആക്ഷേപങ്ങൾ ഉദ്യോഗസ്ഥസംഘത്തിന്റെ ശ്രദ്ധയിൽപെടുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]