പൊയ്നാച്ചി∙ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മോഷണം.
സിസിടിവിയുടെ കണക്ഷൻ വിഛേദിച്ച ശേഷമാണ് മോഷണം നടത്തിയത്. പണവും വില കൂടിയ വസ്ത്രങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. പൊയ്നാച്ചി ലോട്ടറി സ്റ്റാളിൽനിന്നു 2500 രൂപ നഷ്ടപ്പെട്ടു.
മറ്റു കടകളിൽ കാര്യമായി പണം സൂക്ഷിച്ചിരുന്നില്ല. പൊയ്നാച്ചി കനറാ ബാങ്കിന് സമീപം ടൗണിൽ പ്രവർത്തിക്കുന്ന ലോട്ടറി സ്റ്റാൾ, തെക്കിൽ അലട്ടി റോഡിലെ ഓൺലൈൻ സർവീസ് സെന്റർ, വിവിധ വസ്ത്രാലയം, യമ്മി കേക്ക്സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണശ്രമം നടത്തിയത്.ലോട്ടറിക്കടയിൽ പ്രവേശിച്ചശേഷം കാഷ് ബോക്സ് തകർത്താണ് പണാപഹരണം . ഉടമയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങി.
വിരലടയാള വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി.
ക്ഷീരോൽപാദക സഹകരണ സംഘത്തിൽ കവർച്ച
ചെമ്മനാട്∙ ചെമ്മനാട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ കവർച്ച. 6400 രൂപയും വിവിധ രേഖകളും കവർന്നു. കൊളമ്പക്കാൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ ഓഫിസ് മുറിയുടെയും കാലിത്തീറ്റ സ്റ്റോക്ക് മുറിയുടെയും ഷട്ടറിന്റെ പൂട്ടുകൾ പൊളിച്ച് അകത്ത് കടന്നാണു മോഷണം നടത്തിയത്.
മേശവലിപ്പിലുണ്ടായിരുന്ന പണവും വിവിധ രേഖകളുമാണ് കവർന്നത്. സെക്രട്ടറി കെ.ഗോപിനാഥൻ മേൽപറമ്പ് പൊലീസിൽ പരാതി നൽകി.
പൂട്ടിയിട്ട
വീട്ടിൽനിന്ന് പണം കവർന്നു
ഷേണി ∙ പൂട്ടിയിട്ട വീട്ടിൽ നിന്നു പണം കവർന്നു.
മണിയംപാറയിലെ പ്രവാസിയായ മുഹമ്മദ് മൂസാന്റെ വീട്ടിൽ നിന്നാണ് യുഎഇ 250 ദിർഹമും 4000 രൂപയും കവർന്നത്. 12ന് ഉച്ചയ്ക്ക് 2.30ന് വീട് പൂട്ടി സുള്ള്യയിലേക്ക് പോയി രാത്രി 8.30ക്ക് തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതറിഞ്ഞത്.വീടിന്റെ പൂട്ട് പൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്.ബദിയടുക്ക പൊലീസ് കേസെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

