നീലേശ്വരം ∙ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തെ പാർക്കിങ് ഗ്രൗണ്ട് നിർമാണം അതിവേഗം പുരോഗമിക്കുന്നു. കാടുപിടിച്ചു കിടന്ന സ്ഥലം വെട്ടിത്തെളിച്ച് നിലമൊരുക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്.
ഒന്നാം പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടർ മാറ്റി സ്ഥാപിച്ച്, നിലവിലെ ടീ സ്റ്റാൾ തെക്ക് ഭാഗത്തേക്ക് മാറ്റുന്ന പ്രവൃത്തിയും പുരോഗമിക്കുന്നു. പുതിയ ടിക്കറ്റ് കൗണ്ടർ വരുന്നതോടെ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കു പരിഹാരമാകും. ഇരു പ്ലാറ്റ്ഫോമുകളിലും മേൽക്കൂര നിർമാണംകൂടി പൂർത്തിയാകുന്നതോടെ അടിസ്ഥാന സൗകര്യങ്ങൾ ഒരു പരിധിവരെ മെച്ചപ്പെടും.
റെയിൽവേ ഭൂമിയിൽ പുതുതായി ടർഫ് ആരംഭിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റിൽ നീലേശ്വരം സ്റ്റേഷനും ഉൾപ്പെട്ടിട്ടുണ്ട്.
26 ഏക്കർ ഭൂമിയാണ് റെയിൽവേയ്ക്ക് നീലേശ്വരത്ത് ഉള്ളത്. വരുമാനത്തിൽ മുൻപിൽ നിൽക്കുന്ന നീലേശ്വരത്ത് ചെന്നൈ മെയിൽ ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യവും ദീർഘകാലമായി യാത്രക്കാർ ഉന്നയിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

