പെരിയ∙ പുല്ലൂർ പെരിയ, മടിക്കൈ പഞ്ചായത്തുകളിൽ വീണ്ടും പുലിഭീതി. ഇന്നലെ പുലർച്ചെ പെരിയയ്ക്കടുത്ത നാർക്കൊളത്തെ റബർത്തോട്ടത്തിൽ പുലി കടിച്ചു കൊന്നതെന്നു കരുതുന്ന നായയുടെ ജഡം കണ്ടെത്തി.
നാർക്കൊളം ഭഗവതി ക്ഷേത്രത്തിനു സമീപം അമ്പലത്തറ സ്വദേശി വിജയന്റെ ഉടമസ്ഥതതയിലുള്ള റബർ തോട്ടത്തിലാണ് നായയുടെ ജഡം കണ്ടത്. പുലർച്ചെ മൂന്നരയ്ക്ക് ടാപ്പിങ്ങിനെത്തിയ തൊഴിലാളി വർഗീസാണ് കഴുത്തിൽ നിന്ന് രക്തം വാർന്നൊഴുകുന്ന നിലയിൽ നായയെ കണ്ടത്.
വിവരമറിയിച്ചതിനെത്തുടർന്ന് അമ്പലത്തറ പൊലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. മടിക്കൈ ഏച്ചിക്കാനം പാലത്തിനു സമീപം പ്രദേശവാസികൾ വ്യാഴാഴ്ച രാത്രി പുലിയെ കണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞദിവസം തൊട്ടടുത്ത പ്രദേശമായ കല്യാണം മുത്തപ്പൻതറയിലും പുലിയെ കണ്ടിരുന്നു. പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

