
മാവുങ്കാൽ ∙ മഞ്ഞംപൊതിക്കുന്നിന്റെ മനോഹാരിതയും ജൈവവൈവിധ്യവും കാൻവാസിലാക്കി ചിത്രകാർ കേരളയുടെ ചിത്രകലാ ക്യാംപ്. മഞ്ഞംപൊതിക്കുന്നിൽ വ്യാപകമായി വളരുന്ന അക്കേഷ്യ മരങ്ങൾ കുന്നിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതും ചിത്രങ്ങളായി മാറി.
കുന്നിൻ മുകളിലെ ഹനുമാൻ ക്ഷേത്രവും പശ്ചാത്തലത്തിലുള്ള പച്ചപ്പും ചിത്രകാരന്മാർ പകർത്തി. ജലച്ചായത്തിലും അക്രിലിക് മാധ്യമത്തിലുമാണ് ചിത്രങ്ങൾ വരച്ചത്. അക്കേഷ്യ മരങ്ങൾ വ്യാപിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് ചിത്രകലാ ക്യാംപ് ആവശ്യപ്പെട്ടു.
ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരാണ് ക്യാംപിന് നേതൃത്വം നൽകിയത്.
ജോളി എം.സുധൻ (മടപ്പള്ളി), സുശാന്ത് കൊല്ലറക്കൽ (തലശേരി), ദിലീപ് കിഴൂർ (വടകര), റഹ്മാൻ കൊഴുക്കല്ലൂർ (കൊയിലാണ്ടി), അബ്ദുറഹ്മാൻ തച്ചോളി( വടകര), ദിനേഷ് നക്ഷത്ര (പേരാമ്പ്ര), രജിന രാധാകൃഷ്ണൻ (വടകര), കെ.സി.ബിജി (പയ്യന്നൂർ), അലീന (മടപ്പള്ളി), സന്തോഷ് ചുണ്ട (കണ്ണപുരം), ടി.ടി.ഉണ്ണിക്കൃഷ്ണൻ (കണ്ണൂർ), ലിജു കെ.പാതിരിയാട്, സ്മിത രതീഷ് (പയ്യന്നൂർ), സചീന്ദ്രൻ കാറഡുക്ക, സനിൽ ബങ്കളം, രാംഗോകുൽ പെരിയ, സജിത പൊയിനാച്ചി, ശ്രീനാഥ് ബങ്കളം തുടങ്ങി നാൽപതോളം ചിത്രകാരന്മാർ ക്യാംപിൽ പങ്കെടുത്തു. രാജേന്ദ്രൻ പുല്ലൂർ, റഹ്മാൻ കുഴക്കല്ലൂർ, ജ്യോളി എം.സുധൻ, സുശാന്ത് കൊല്ലറക്കൽ, ദിവാകരൻ എക്കാൽ, രവീന്ദ്രൻ ആനന്ദാശ്രമം എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]