വിദ്യാനഗർ ∙ കാസർകോട് ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സിപിഎം-മുസ്ലിം ലീഗ് അനുഭാവകരായ അഭിഭാഷകർ സഖ്യത്തിൽ. പ്രസിഡന്റ് സ്ഥാനാർഥിയില്ലാതെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്.
ഇരുവിഭാഗത്തിനുമെതിരെ അഭിഭാഷക പരിഷത്തും രംഗത്തുണ്ട്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞതോടെയാണ് മത്സരചിത്രം തെളിഞ്ഞത്.
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റായ ഭരണസമിതിയാണ് നിലവിലുള്ളത്. ഇതിനിടയിൽ കോൺഗ്രസിലെ ഒരു വിഭാഗം ഇന്ത്യാ സഖ്യത്തിനെതിരെ ബിജെപിയുമായി സഖ്യത്തിലാണെന്ന ആരോപണവും ഉയർന്നു.എന്നാൽ, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെട്ടു മത്സരിക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ലോയേഴ്സ് കോൺഗ്രസ് താലൂക്ക് പ്രസിഡന്റ് കെ.ബാബുചന്ദ്രൻ അറിയിച്ചു.
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് തനിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
തിരഞ്ഞെടുപ്പിൽ സിപിഎം ആയോ ബിജെപിയുമായോ യാതൊരു കൂട്ടുകെട്ടും പാടില്ലെന്ന് സംസ്ഥാന നേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഈ നിർദേശം ലംഘിച്ചാണ് ഇന്ത്യാ സഖ്യം എന്നപേരിൽ ചിലർ കൂട്ടുകെട്ട് ഉണ്ടാക്കുകയും സിപിഎം നേതാവ് എ.ജി.നായർ നേതൃത്വം നൽകുന്ന പാനലിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നും ആരോപിച്ചു. ഇതിന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ പിന്തുണയോ അംഗീകാരമോ ഇല്ലെന്നും അറിയിച്ചു.
ലോയേഴ്സ് യൂണിയന്റെ എ. ഗോപാലൻ നായർ നേതൃത്വം നൽകുന്ന പാനലിൽ മത്സരിക്കുന്ന യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി കെ.
വിനോദ് കുമാറിനോട് പാർട്ടി വിശദീകരണം ചോദിക്കും. കല്യോട്ട് 2 യുവാക്കളെ കൊലപ്പെടുത്തിയ സിപിഎമ്മുമായി ഒരുകാരണവശാലും സഖ്യത്തിലേർപ്പെടാൻ ആരെയും അനുവദിക്കില്ല.
കല്ല്യോട്ടെ കേസിന്റെ പേരിൽ നിരപരാധികളായ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ഇന്നും കോടതി കയറിയിറങ്ങുകയാണ്.
സിപിഎം നേതൃത്വം നൽകുന്ന പാനലിൽ സെക്രട്ടറിയായി മത്സരിക്കുന്നത് ബിജെപി അനുഭാവിയാണെന്നും ആരോപിച്ചു. കോൺഗ്രസിലെ ശ്രീജിത്ത് മാടക്കൽ ലോയേഴ്സ് കോൺഗ്രസിന്റെ സ്ഥാനാർഥിയായി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് ഈ സ്ഥാനാർഥിയോടാണ്.
മാത്രമല്ല മുസ്ലിം ലീഗ് മത്സരിക്കുന്ന ഒരു സ്ഥാനത്തേക്കും കോൺഗ്രസ് പത്രിക നൽകിയിട്ടില്ലെന്നും അറിയിച്ചു. ഉണ്ണിക്കൃഷണൻ കോടോത്ത് ആണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി. പ്രസിഡന്റ് സ്ഥാനത്തേക്ക് ആർക്കും വോട്ട് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചതായി ലോയേഴ്സ് കോൺഗ്രസ് കാസർകോട് യൂണിറ്റ് കമ്മിറ്റി അറിയിച്ചു. ബിജെപിയുമായി സഖ്യത്തിലേർപ്പെട്ട
നേതാക്കളെ പാർട്ടിയിൽനിന്നു പുറത്താക്കാൻ കെപിസിസിയോട് ആവശ്യപ്പെട്ടതായി കെ. വിനോദ് കുമാർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]