കാസർകോട്∙ ദക്ഷിണ കന്നഡയിലും ഉഡുപ്പിയുടെ വിവിധ ഭാഗങ്ങളിലുമായി വർഷംതോറും നടത്തിവരുന്ന കാർഷിക വിനോദമാണ് കമ്പള. വന്യമായ വേഗവും വശ്യമായ സൗന്ദര്യവുമാണ് മത്സരങ്ങളുടെ പ്രത്യേകത.
ചെളിവെള്ളം നിറഞ്ഞ ട്രാക്കിലൂടെ 2 പോത്തുകൾ അടങ്ങുന്ന ടീമായുള്ള ഓട്ടമാണ് കമ്പള. കൊയ്ത്ത് കഴിഞ്ഞ വയലുകളാണ് നേരത്തെ ഇതിനായി തിരഞ്ഞെടുത്തിരുന്നതെങ്കിൽ ഇന്ന് പ്രത്യേകം ട്രാക്കുകളായി മാറി.
100 മുതൽ 125 മീറ്റർ വരെയുള്ളതാണ് ട്രക്കുകൾ. ഹഗ്ഗ കിരിയ, ഹഗ്ഗ ഹിരിയ, നേഗിലു കിരിയ, നേഗിലു ഹിരിയ, കനഹലഗെ, അഡ്ഡ ഹലഗെ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.
കൊയ്ത്ത് കഴിയുന്ന നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലായി നടക്കുന്ന ഒട്ടേറെ കമ്പളകളിൽ ആയിരക്കണക്കിനാളുകളാണ് ഓരോ വർഷവും മത്സരിക്കുന്നത്. മംഗളൂരു വാമഞ്ചൂർ ശങ്കുപൂഞ്ച-ദേവപൂഞ്ച ജോഡുകരെ കമ്പളയുടെ ഭാഗമായി ശനിയാഴ്ച പോത്തോട്ട
മത്സരം നടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

