ചെർക്കള∙ ദേശീയപാത വികസനം പൂർത്തിയായ ഇടങ്ങളിൽ സ്ഥാപിച്ച ബോർഡുകളിൽ ചെർക്കള ഒഴിവാക്കിയതായി പരാതി. പൻവേൽ – കന്യാകുമാരി ദേശീയപാത 66, നിർദിഷ്ട
ചെർക്കള – ജാൽസൂർ– മൈസൂരു, ചെർക്കള – കല്ലടുക്ക – ബെംഗളൂരു എന്നീ 3 പാതകൾ സംഗമിക്കുന്ന ജംക്ഷൻ ആണ് ചെർക്കള. ആയിരക്കണക്കിനു യാത്രക്കാരാണ് ദിവസവും ഇവിടെ എത്തുന്നത്.
കാസർകോട് ദേശീയപാത 66 പൂർത്തിയായ സ്ഥലത്ത് എവിടെയും ചെർക്കള എന്ന പേര് ഇല്ലെന്നാണ് പരാതി ഉയരുന്നത്. കൊച്ചു പ്രദേശങ്ങളുടെ പേരുകൾ പോലും റോഡിനു കുറുകെ സ്ഥാപിച്ച ബോർഡിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
കണ്ണൂർ, കാസർകോട് ഭാഗങ്ങളിൽ നിന്നു വരുന്നവർക്കും കണ്ണൂർ, ബെംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്ക് പോകുന്നവർക്കും ചെർക്കള വഴിയാണ് പോകേണ്ടത്.
ദേശീയപാത 66ൽ സ്ഥാപിക്കുന്ന സ്ഥലനാമ ഫലകത്തിൽ ചെർക്കള ജംക്ഷനു മതിയായ പ്രാധാന്യം നൽകണമെന്ന് ചെർക്കള എൻഎച്ച് 66 ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചെയർമാൻ മൂസ ബി ചെർക്കള അധ്യക്ഷത വഹിച്ചു. കെ.അബ്ദല്ലക്കുഞ്ഞി, സി.എച്ച്.
മുഹമ്മദ് കുഞ്ഞി ബടക്കേക്കര, ഷാഫി ഇറാനി, ഹനീഫ് കനിയടുക്കം,ഷുക്കൂർ ചെർക്കള, ഷരീഫ് ബേവിഞ്ച, മുത്തലിബ് ബേർക്ക എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]