
ചെറുവത്തൂർ∙ കുട്ടികൾ കളിക്കുന്ന മൈതാനത്തിന്റെ സ്റ്റേജും കോൺഫറൻസ് ഹാൾ പരിസരവും ശുചിമുറിയിലേക്ക് പോകേണ്ട വഴികളുമെല്ലാം കാടുപടർന്ന് പിടിച്ചിരിക്കുന്നു.
ഇഴ ജന്തുക്കൾ വരെ കടന്നുവരാവുന്ന രീതിയിൽ സ്കൂൾ പരിസരം മാറി. കേരളപ്പിറവി ദിനത്തിൽ ആദ്യത്തെ മന്ത്രിസഭ ചെറുവത്തൂരിന് സമ്മാനിച്ച ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്ക്കൂളിന്റെ പരിസരങ്ങളുടെ അവസ്ഥയാണിത്.
ഇത് വെട്ടിമാറ്റി ശുചീകരിക്കാൻ ആരെങ്കിലും തയാറാകുമോ?കഴിഞ്ഞ ബജറ്റിൽ ഗവ. എൻജിനിയറിംഗ് കോളജ് സ്ഥാപിക്കാൻ തീരുമാനിച്ചത് ഇവിടെയാണ്. ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ വിദ്യാർഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത പദവിയിൽ ജോലി ചെയ്യുന്നുണ്ട്.
പാഠ്യ മേഖലയ്ക്ക് പുറമേ കലാ–കായിക രംഗത്തും സംസ്ഥാനതലത്തിൽ വരെ പേരെടുത്ത വിദ്യാലയമാണിത്.
ദേശീയ പാത വികസനത്തിന്റെ ഭാഗമായി മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ച ഞാണങ്കൈ കുന്നിന് മുകളിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. സ്കൂൾ പരിസരമാകെ കാട് പടർന്നുകിടക്കുന്നതിനാൽ ഇതു വഴിയുള്ള യാത്ര ഏറെ ശ്രദ്ധയോടെ വേണം. പരിസരം ശുചീകരിക്കാനുള്ള നടപടി ഉടൻ വേണമെന്ന ആവശ്യം ശക്തമാവുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]