
സീറ്റൊഴിവ്
∙ ഇ.കെ.നായനാർ മെമ്മോറിയൽ ഗവ. ഐടിഐ കയ്യൂരിൽ വിവിധ ട്രേഡുകളിൽ എസ്സി വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 13 മുതൽ 19 വരെ ഐടിഐ ഓഫിസിൽ നേരിട്ടെത്തി 100 രൂപ ഫീസ് അടച്ച് അപേക്ഷ നൽകാം.
04672-230980, 9446074897. ∙കോടോം ബേളൂർ ഗവ.
ഐടിഐയിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (കോപ്പ) ട്രേഡിലുള്ള സീറ്റൊഴിവിലേക്ക് പ്രവേശനം നേടാൻ താൽപര്യമുള്ളവർ ഓഗസ്റ്റ് 16ന് വൈകിട്ട് 5ന് അകം ഐടിഐ ഓഫിസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫീസ് 100 രൂപ. 9446677256, 9497054531.
∙ പുല്ലൂർ ഗവ. ഐടിഐയിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ഓഫ്ലൈൻ അപേക്ഷകൾ ക്ഷണിച്ചു.
താൽപര്യമുള്ള വനിതകൾക്ക് ഓഗസ്റ്റ് 13 മുതൽ 19 വരെ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ.
0467-2268174.
അധ്യാപക ഒഴിവ്
∙ ജി.എച്ച്.എസ്.എസ് പട്ളയിൽ എച്ച്എസ്എസ്ടി ബോട്ടണി (ജൂനിയർ), അറബിക് (ജൂനിയർ) വിഷയങ്ങളിൽ അധ്യാപക ഒഴിവിലേക്ക് നാളെ രാവിലെ 10ന് ഹയർസെക്കൻഡറി ഓഫിസിൽ കൂടിക്കാഴ്ച നടത്തും. 8589869399.
∙ മൊഗ്രാൽ പുത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് (കന്നഡ) വിഷയത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടത്തും.
കമ്പല്ലൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കെമിസ്ട്രി (സീനിയർ) ഫിസിക്സ് (ജൂനിയർ) അധ്യാപക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച 27ന് 11ന് നടക്കും.
പെരുമ്പട്ട ∙ സി.എച്ച് മുഹമ്മദ്കോയ സ്മാരക ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 29ന് 11ന് നടക്കും. രാവണീശ്വരം ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (ജൂനിയർ) അധ്യാപകന്റെ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 14ന് 10ന് ഹയർസെക്കൻഡറി വിഭാഗം ഓഫിസിൽ.
കോഴ്സ്
∙ കേരള സർക്കാർ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരുവർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സ് ഓഗസ്റ്റ് 20ന് കോഴിക്കോട് ഉപകേന്ദ്രത്തിൽ ആരംഭിക്കും.
അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്റ്റൈപ്പൻഡും ലഭിക്കും. ഓഗസ്റ്റ് 20ന് മുൻപ് സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സി-ആപ്റ്റിന്റെ കോഴിക്കോട് ട്രെയ്നിങ് ഡിവിഷനിൽ നേരിട്ട് ഹാജരാക്കണം.
0495 2723666, 0495 2356591, 9496882366. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]