
കാസർകോട്∙ കൃഷിക്കും മനുഷ്യജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമുണ്ടായിട്ടും ഫലപ്രദമായി ഉപയോഗിക്കാത്ത സാഹചര്യത്തിൽ, വനാതിർത്തി പങ്കിടുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം വിളിക്കാൻ തീരുമാനം. മനുഷ്യ–വന്യജീവി സംഘർഷങ്ങൾ കുറയ്ക്കാൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തിലാണ് തീരുമാനം.
ഈ മാസം 21ന് 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം. കാട്ടുപന്നിയെ കൊല്ലാൻ ചുമതലപ്പെടുത്തിയ ലൈസൻസ് ഷൂട്ടർക്ക് പ്രതിഫലം നൽകുന്നതിനും ജഡം മറവു ചെയ്യുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്ക് ഒരു വർഷം ഒരു ലക്ഷം രൂപ വരെ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് അനുവദിക്കാൻ ഉത്തരവായിട്ടുള്ളതായി മന്ത്രി പറഞ്ഞു.
കാട്ടുപന്നികളെ വെടിവെയ്ക്കാൻ നിയോഗിച്ച അംഗീകൃത ഷൂട്ടർമാരുടെ പുതുക്കിയ പട്ടിക നിലവിലുണ്ട്.
ഇത് എല്ലാ പഞ്ചായത്തുകൾക്കും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വനങ്ങൾ പോലെ കാടുമൂടിക്കിടക്കുന്ന സ്വകാര്യ സ്ഥലങ്ങൾ ഉടൻ വൃത്തിയാക്കാൻ ഉടമകൾക്ക് നോട്ടിസ് നൽകാനും പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകി.
വന്യജീവി ആക്രമണങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കലക്ടർ കെ.ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്ഡി, ടിഡിഒ കെ.കെ.
മോഹൻദാസ്, തദ്ദേശ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ.വി.ഹരിദാസ്, ജില്ലാ പട്ടികജാതി വികസന ഓഫിസർ പി.മിനി, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പി. മിനി മേനോൻ, മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ ചുമതലയുള്ള ഡോ.പി.
ഷൈജി, ഡോ.ബേസിൽ വർഗീസ്, ഡിഎഫ്ഒ കെ.അഷ്റഫ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]