കാസർകോട് ജില്ലയിലെ കൈതക്കോട്ടിൽ റെജിമോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സാ സഹായം തേടുന്നു. കടുത്ത പ്രമേഹത്തെ തുടർന്ന് ഇരുകാലുകളിലെയും രക്തയോട്ടം നിലച്ചതിനെത്തുടർന്ന് മുട്ടിനു താഴെ വെച്ച് കാലുകൾ മുറിച്ചുമാറ്റേണ്ടി വന്നു.
പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാൻ പോലും സാധിക്കാത്ത അതീവ ഗുരുതരാവസ്ഥയിലാണ് നിലവിൽ റെജിമോൾ. ഇതിനിടെ സംഭവിച്ച ഹൃദയാഘാതം സ്ഥിതി കൂടുതൽ വഷളാക്കി.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റെജിമോളുടെ ആശുപത്രി ബിൽ ഇനത്തിൽ മാത്രം ഏകദേശം 10 ലക്ഷത്തോളം രൂപയാണ് അടയ്ക്കാനുള്ളത്. ഇതിൽ ഒന്നര ലക്ഷം രൂപ അടിയന്തരമായി കെട്ടിവെക്കണമെന്ന നിർദ്ദേശം വന്നതോടെ ഭർത്താവ് പോൾസൺ കെ.ജോസഫ് ഏറെ ആശങ്കയിലാണ്.
പരിയാരം മെഡിക്കൽ കോളജ്, മംഗളൂരുവിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലായി ഇതിനകം തന്നെ 10 ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി ചെലവാക്കിക്കഴിഞ്ഞു. കൂലിപ്പണിയെടുത്താണ് പോൾസൺ കെ.ജോസഫ് ഇതുവരെ കുടുംബം പുലർത്തിയിരുന്നത്.
ഭാരിച്ച ചികിത്സാച്ചെലവ് താങ്ങാനാകാതെ വന്നതോടെ നാട്ടുകാർ ചേർന്ന് സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ബളാൽ പഞ്ചായത്ത് സ്ഥിരസമിതി അംഗം ഷോബി ജോസഫ്, പഞ്ചായത്ത് അംഗം ഷാജൻ പൈങ്ങാട്ട് എന്നിവർ രക്ഷാധികാരികളും പി.വൈ.ഷൈലജ ചെയർപേഴ്സനുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
സഹായം എത്തിക്കുന്നതിനായി വെള്ളരിക്കുണ്ട് എസ്ബിഐ ശാഖയിൽ പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

