നീലേശ്വരം∙ ജില്ലയിലെ പ്രധാന ജംക്ഷനായ നീലേശ്വരം മാർക്കറ്റിൽ 25 മീറ്റർ വീതിയുള്ള ഒരു അടിപ്പാത മാത്രം അനുവദിച്ചതിന്റെ ദുരിതം അനുഭവിക്കുകയാണ് ഇപ്പോൾ ഇവിടത്തെ ജനങ്ങൾ. ദേശീയപാത വഴി യാത്ര ചെയ്യുന്നവർ മാർക്കറ്റിലെ ബ്ലോക്ക് മുൻകൂട്ടി കണ്ട് കുറച്ചു നേരത്തെ യാത്ര പുറപ്പെടേണ്ട
സ്ഥിതിയാണെന്ന് സ്ഥിരം യാത്രക്കാരായ പലരും പറയുന്നു. പല ഭാഗത്തു നിന്നു വരുന്ന ഭാരവാഹനങ്ങൾ, ബസുകൾ എന്നിവയൊക്കെ ഈ ഏക അടിപ്പാതയിലൂടെ വേണം കടന്നുപോവാൻ എന്നതിനാൽ ഇവിടത്തെ ബ്ലോക്ക് പലപ്പോഴും ഇരുഭാഗത്തുമുള്ള സർവീസ് റോഡുകളിലേക്കും നീളുന്നു.
ഇന്നലെ വൈകിട്ട് അത്യാഹിത നിലയിലുള്ള രോഗിയുമായി മംഗളൂരുവിലേക്കു പോവുകയായിരുന്ന തളിപ്പറമ്പ് സിഎച്ച് സെന്ററിന്റെ ആംബുലൻസ് ഇതേ സ്ഥലത്തു ഏറെ നേരം ബ്ലോക്കിൽപ്പെട്ടു.
തുടർന്നു പൊലീസും നാട്ടുകാരും ഏറെ നേരം ശ്രമിച്ചിട്ടാണ് ആംബുലൻസ് കടത്തിവിടാൻ പറ്റിയത്.
‘അടിപ്പാത വേണം’
∙വിനോദ സഞ്ചാര കേന്ദ്രമായ കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ, വലിയപറമ്പ്, അച്ചാംതുരുത്തി എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ നിലവിൽ മാർക്കറ്റിലെ ദേശീയപാത മുറിച്ചു കടക്കുന്ന അതേ സ്ഥലത്തു തന്നെ ഒരു അടിപ്പാത കൂടി അനുവദിച്ച് രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് നീലേശ്വരം നഗരസഭാ കൗൺസിലർ റഫീഖ് കോട്ടപ്പുറം ദേശീയപാത പ്രോജക്ട് ഡയറക്ടർക്കു കത്തയച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]