കോട്ടിക്കുളം ∙ ഗേറ്റ് അടഞ്ഞുകിടന്നാൽ യാത്രക്കാർക്ക് അപ്പുറം കടക്കാനാണ് കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന് കുറുകെ പതിറ്റാണ്ട് മുൻപ് റെയിൽവേ നടപ്പാലം നിർമിച്ചത്. പക്ഷേ ഇപ്പോൾ ഇതിലൂടെയുള്ള യാത്ര ശ്രദ്ധിച്ചുവേണം.
അല്ലെങ്കിൽ താഴെ പാളത്തിൽ വീഴാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് കമ്പിവേലിയുടെ ഓരം ചേർന്ന് കൊച്ചുകുട്ടികളുമായി നടന്നുപോകുന്നവർ.
നടപ്പാലത്തിന്റെ വശങ്ങളിലെ ഇരുമ്പു സുരക്ഷാ വേലികളിൽ ചിലത് ഇളകിയതാണ് യാത്രക്കാർക്ക് അപകടഭീഷണിയാവുന്നത്. 2 വർഷം മുൻപ് കമ്പിവേലികൾ തുരുമ്പുകയറി പൊട്ടിപ്പൊളിഞ്ഞപ്പോൾ
വാർത്തയായതിനെ തുടർന്ന് റെയിൽവേ അധികൃതർ കമ്പിവേലി പുനഃസ്ഥാപിച്ചിരുന്നു.
അതിലെ ചില പാളികളാണ് ഇപ്പോൾ ഇളകിയിട്ടുള്ളത്. നേരിയ കെട്ടുകമ്പികൊണ്ട് ഘടിപ്പിച്ചതിനാലാണ് അവ ഇളകിയതെന്നും കാൽനട
യാത്രക്കാർക്ക് ഭീഷണിയാണെന്നും നാട്ടുകാർ പറയുന്നു. 35 മീറ്ററോളം നീളവും 2.65 മീറ്ററോളം വീതിയിലും പണിത നടപ്പാലത്തിന്റെ കിഴക്കു ഭാഗത്ത് സുരക്ഷാ വേലി തീരെ ഇല്ലാത്തതും ഗുരുതരമായ ഭീഷണിയാണെന്ന് സ്ഥിരം യാത്ര ചെയ്യുന്നവർ ആശങ്കപ്പെടുന്നുണ്ട്.
വിടവിലൂടെ വീണു പോയാൽ നേരെ പാളത്തിലായിരിക്കും പതിക്കുക.
ഉയർന്ന പ്രസരണ ശേഷിയുള്ള വൈദ്യുത കമ്പികൾ തൊട്ടു താഴെക്കൂടി നടപ്പാലത്തിന് സമാന്തരമായി കടന്നു പോകുന്നുണ്ട്. പാലത്തിന്റെ സുരക്ഷാപാളികളിൽ ഇരുഭാഗത്തും ഇത് സംബന്ധിച്ച ജാഗ്രതാ മുന്നറിയിപ്പ് ബോർഡുകൾ റെയിൽവേയുടെ വകയുണ്ട്.
വിവരങ്ങൾ സൂചിപ്പിക്കുന്ന ഫലകത്തിൽ അവസാനമായി പരിശോധന നടത്തിയത് 2018ൽ ആണെന്നും അടുത്തത് 2023ൽ ആണെന്നും പൊതുജനങ്ങൾക്ക് യാത്രായോഗ്യമാണെന്നും കുറിച്ചിട്ടുണ്ട്.
മേൽനടപ്പാതയിലെ അപാകതകൾ പരിഹരിച്ച് യാത്രക്കാരുടെ ആശങ്കയകറ്റാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കോട്ടിക്കുളം, പാലക്കുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി, പാലക്കുന്ന് വ്യാപാരി സമിതി, കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്, പാലക്കുന്ന് ബ്രദേഴ്സ് ക്ലബ്, പാലക്കുന്ന് റിയൽ ക്ലബ് എന്നീ സംഘടനകൾ ആവശ്യപ്പെട്ടു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

