കാസർകോട് ∙ അമിതാവേശമില്ലാതെ ജില്ലയിൽ കലാശക്കൊട്ട് നടത്തി രാഷ്ട്രീയ പാർട്ടികൾ. പ്രാദേശികമായി ചിലയിടങ്ങളിൽ പ്രകടനമടക്കമുണ്ടായെങ്കിലും പൊതുവെ കാര്യമായ ആഘോഷങ്ങളുണ്ടായില്ല. കാസർകോട്ട് ജില്ലാ പൊലീസ് മേധാവിയും രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്ത ചർച്ചയിൽ ആഘോഷ കാര്യങ്ങളിൽ മിതത്വം പാലിക്കുമെന്ന് പ്രതിനിധികൾ അറിയിച്ചിരുന്നു.
ഇതു പ്രകാരം മൂന്നു നഗരസഭകളിൽ നീലേശ്വരം പരിധിയിൽ മാത്രമാണ് കാര്യമായ ആഘോഷമുണ്ടായത്. തൃക്കരിപ്പൂരിൽ ആഘോഷത്തിനിടെ ചെറിയ സംഘർഷമുണ്ടായി. പ്രാദേശിക തലത്തിലും ആവേശകരമായി പ്രചാരണം സമാപിച്ചു.
ചില സ്ഥലങ്ങളിൽ പഞ്ചായത്ത് കേന്ദ്രീകരിച്ചും ചില കേന്ദ്രങ്ങളിൽ വാർഡുകൾ കേന്ദ്രീകരിച്ചുമായിരുന്നു കലാശക്കൊട്ട്.
ആഘോഷമാക്കി നീലേശ്വരം
കലാശക്കൊട്ട് ഗംഭീരമാക്കാൻ മുന്നണികൾ മത്സരിക്കുന്ന കാഴ്ചയായിരുന്നു നീലേശ്വരത്ത്. വൈകുന്നേരമായതോടെ നഗര വീഥികളും, ഇടവഴികളും എല്ലാം വിവിധ പാർട്ടികളുടെ പതാകകളേന്തിയ പ്രവർത്തകരെ കൊണ്ട് നിറഞ്ഞു. യുഡിഎഫ് പ്രകടനം കോൺവന്റ് ജംക്ഷനിൽ നിന്നും ആരംഭിച്ച് തെരു റോഡ്, ഹാപ്പി ടൂറിസ്റ്റ് ഹോം റോഡ് വഴി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
നാസിക് ബാൻഡിന്റെ അകമ്പടിയോടെയുള്ള പ്രകടനത്തിൽ വനിതാ പ്രവർത്തകരടക്കം ഒട്ടേറെപ്പേർ അണിനിരന്നു.
കോൺവന്റ് ജംക്ഷനിൽ നിന്ന് ആരംഭിച്ച എൽഡിഎഫ് പ്രകടനവും, തളിയിൽ ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിച്ച ബിജെപി പ്രകടനവും ബസ് സ്റ്റാൻഡിനു സമീപം നേർക്ക് നേർ എത്തിയത് അൽപസമയം ആശങ്ക സൃഷ്ടിച്ചു. ഇരുഭാഗത്തേയും പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളി തുടങ്ങിയതോടെ രംഗം വഷളാകുന്ന സ്ഥിതിയായി. തുടർന്ന് പൊലീസിന്റെയും നേതാക്കളുടെയും സമയോചിതമായ ഇടപെടലാണ് രംഗം ശാന്തമാക്കിയത്.
പൊതുവേ ശാന്തം
കാഞ്ഞങ്ങാട്ട് എൻഡിഎ, എൽഡിഎഫ് കൊട്ടിക്കലാശങ്ങൾ കോട്ടച്ചേരിയിൽ ഒരേ സമയം എത്തിയെങ്കിലും സംഘർഷത്തിലേക്കു നീങ്ങിയില്ല.
പ്രവർത്തകർ പരസ്പരം കൊടിവീശി ആവേശം കാട്ടി. ഇതിനിടയിൽ പൊലീസ് ജാഗ്രതയോടെ നിന്നതിനാൽ കുഴപ്പങ്ങളുണ്ടായില്ല.
കാസർകോട്ടും സ്ഥിതി ശാന്തമായിരുന്നു. യുഡിഎഫ് പ്രകടനം നടത്തിയില്ല.
വോട്ട് അഭ്യർഥന മാത്രം നടത്തി അവസാനിപ്പിച്ചു. എൽഡിഎഫും വിവിധ കേന്ദ്രങ്ങളിൽ വോട്ടഭ്യർഥന നടത്തി കൊട്ടിക്കലാശം അവസാനിപ്പിച്ചു.
ബിജെപിയും ആഘോഷമായി കൊട്ടിക്കലാശം നടത്തിയില്ല. അനുമതി കിട്ടാൻ വൈകിയതാണ് കാരണമെന്ന് നേതാക്കൾ പറഞ്ഞു.
തൃക്കരിപ്പൂരിൽ നേരത്തേ നിശ്ചയിച്ച നിയന്ത്രണം ലംഘിച്ച് ജാഥകൾ കടന്നു വന്നത് കലാശക്കൊട്ടിൽ സംഘർഷമുണ്ടാക്കി.
തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരം യുഡിഎഫിനും ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പരിസരം എൽഡിഎഫിനും മീൻചന്ത ജംക്ഷൻ എൻഡിഎക്കും പ്രചാരണത്തിനായി സർവകക്ഷി യോഗത്തിൽ പൊലീസ് അനുമതി നൽകിയിരുന്നു.വൈകിട്ട് 4 മുതൽ 6 വരെയുള്ള സമയത്ത് ഈ ഭാഗത്ത് പ്രകടനം പാടില്ലെന്നും നിശ്ചയിച്ച സ്ഥലങ്ങളിൽ പ്രസംഗം മാത്രമേ പാടുള്ളുവെന്നും അറിയിച്ചിരുന്നു. എന്നാൽ എൽഡിഎഫും എൻഡിഎയും യുഡിഎഫിനു അനുവദിച്ച യോഗ പരിസരം വഴി ജാഥ നടത്തിയത് സംഘർഷമുണ്ടാക്കി.
യുഡിഎഫ്–എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. പൊലീസ് ഇരുകൂട്ടരെയും നീക്കം ചെയ്തു.
ഇന്നു നിശ്ശബ്ദ പ്രചാരണം
∙ കലാശക്കൊട്ട് പൂർത്തിയായതോടെ ഇന്നു നിശ്ശബ്ദ പ്രചാരണത്തിലാവും രാഷ്ട്രീയ പാർട്ടികൾ.
പാട്ടും മുദ്രാവാക്യങ്ങളുമായി ഊരുചുറ്റിയ വാഹനങ്ങൾക്കും മൈക്കിനും സ്പീക്കറുകൾക്കും വിശ്രമം. എന്താണ് നിശബ്ദ പ്രചാരണം.
വലിയ ഒച്ചയോ ബഹളങ്ങളോ ഇല്ലാതെ നേരിട്ടുള്ള ഇടപെടലുകൾ എന്നു പറയാം. ഗൃഹസന്ദർശനമാണ് പ്രധാനം.
സ്ഥാനാർഥിയും പ്രവർത്തകരും വീടുകളിൽ പോയി വോട്ടർമാരോടു പിന്തുണ അഭ്യർഥിക്കാം. കാർഡുകൾ, സ്റ്റിക്കറുകൾ എന്നിവ വിതരണം ചെയ്യാം.
വ്യക്തിപരമായ ബന്ധങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്താം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

