തൃക്കരിപ്പൂർ ∙ കാസർകോട് ദേശീയ ഹരിതസേനയുടെ ചെറുവത്തൂർ ഉപജില്ലാ തീമാറ്റിക് ക്യാംപെയ്നിന്റെ ഭാഗമായി കുട്ടികളിൽ പ്രകൃതി സംരക്ഷണ ചിന്തകൾ പടർത്തി കാവുസഞ്ചാരം നടത്തി. ഇടയിലക്കാട്ടിൽ പ്രകൃതിസംരക്ഷണ റാലി, ബോധവൽക്കരണ ക്ലാസ്, കാവിനകത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകൾ ശേഖരിക്കൽ തുടങ്ങിയവയാണ് നടത്തിയത്.
തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തിലായിരുന്നു പരിപാടി.
ജൈവ വൈവിധ്യ സമ്പന്നമായ ഇടയിലക്കാട് കാവിനകത്തേക്ക് സഞ്ചാരികൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകൾ 6 ചാക്കുകളിലായി കുട്ടികൾ ശേഖരിച്ചു. ഹരിതകർമസേനയ്ക്ക് ഇവ കൈമാറും.
അപൂർവമായ ഒട്ടേറെ ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാവിന്റെ പാരിസ്ഥിതിക പ്രാധാന്യം അടയാളപ്പെടുത്തുന്നതായിരുന്നു ബോധവൽക്കരണ ക്ലാസ്. തീരദേശത്തിന്റെ സൗഭാഗ്യ ചിഹ്നമായ വെള്ളവയറൻ കടൽപ്പരുന്ത്, അത്യപൂർവ ഔഷധസസ്യമായ ഒരിലത്താമര, മനുഷ്യരോട് ഏറെ ഇണക്കമുള്ള വാനരപ്പട
തുടങ്ങിയവയെപ്പറ്റിയുള്ള കാവിലെ കൗതുകം നിറഞ്ഞ കഥകൾ കുട്ടികളിലേക്കു പകർന്നു.
ഇടയിലക്കാട് എഎൽപി സ്കൂളിലെ കുരുന്നുകളും ക്യാംപെയ്നിൽ അണി ചേർന്നു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണുഗോപാലൻ ക്ലാസെടുത്തു.
ദേശീയ ഹരിതസേന ജില്ലാ കോഓർഡിനേറ്റർ ടി.എം.സുസ്മിത അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ വി.െക.രാജേഷ്, ടി.സുജിത, കെ.രംജിത്, സി.െക.ശ്രീജ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

