മംഗളൂരു ∙ ക്രൂസ് സീസണിലെ മൂന്നാമത്തെ ആഡംബര കപ്പൽ വിദേശ സഞ്ചാരികളുമായി മംഗളൂരു പുതിയ തുറമുഖത്തെത്തി. എംഎസ് സിറീനയെന്ന ക്രൂസ് കപ്പലാണ് 619 വിനോദസഞ്ചാരികളും 390 ജീവനക്കാരുമായി തുറമുഖത്ത് എത്തിയത്.
സഞ്ചാരികൾക്ക് തുളുനാടൻ പരമ്പരാഗത രീതിയിൽ സ്വീകരണമൊരുക്കി. കലാപ്രദർശനവും നടത്തി.
കുദ്രോളി ഗോകർണനാഥ ക്ഷേത്രം, സെന്റ് അലോഷ്യസ് ചാപ്പൽ, പ്രാദേശിക വിപണികൾ, കൽബാവി കശുവണ്ടി ഫാക്ടറി എന്നിവ സന്ദർശിച്ചു. മംഗളൂരുവിലെ സന്ദർശനത്തിനു ശേഷം കപ്പൽ ഗോവയിലേക്ക് പുറപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

