കാഞ്ഞങ്ങാട് ∙ ‘മൂക്കുപൊത്താതെ ഇതുവഴി യാത്ര ചെയ്യാൻ കഴിയില്ല…!’ കാഞ്ഞങ്ങാട് നഗരസഭയുടെ പുതിയകോട്ടയിലെ പൊതുശുചിമുറിയുടെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിനജലം റോഡിലേക്കൊഴുകുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർക്കും ദുരിതമായി. ടൗൺ ഹാൾ, അഗ്നിരക്ഷാസേന ഓഫിസ്, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള ഇടവഴിയിൽ മലിനജലം കെട്ടിക്കിടക്കുകയാണ്.
ടാങ്ക് നിറഞ്ഞ് കവിഞ്ഞ് റോഡിലേക്ക് മലിനജലം ഒഴുകുമ്പോൾ അടച്ചിടുന്ന ശുചിമുറി രണ്ട് ദിവസം കഴിയുമ്പോൾ തുറക്കും.
ശാശ്വത പരിഹാരം കാണാതെ വീണ്ടും ശുചിമുറി തുറക്കുന്നതാണ് പ്രശ്നത്തിനു കാരണമെന്നാണു നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അടച്ചിട്ട
ശുചിമുറി കഴിഞ്ഞദിവസം വീണ്ടും തുറന്നപ്പോഴാണ് ടാങ്ക് നിറഞ്ഞു മലിനജലം ഒഴുകിയത്. നഗരസഭാ കാര്യലയത്തിനു സമീപംതന്നെയുള്ള ശുചിമുറി പോലും നന്നാക്കാത്ത നഗരസഭ അധികൃതരുടെ നിലപാടിൽ പ്രതിഷേധമുയരുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]