തൃക്കരിപ്പൂർ ∙ ഓരോ പഞ്ചായത്തിലും ഒരു കളിക്കളം എന്ന ലക്ഷ്യത്തിനപ്പുറം ഓരോ വാർഡിലും കളിക്കളങ്ങളെന്ന ആശയവുമായി സർക്കാർ മുന്നോട്ടുപോകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കരിപ്പൂർ നടക്കാവിൽ എംആർസി കൃഷ്ണൻ സ്മാരക മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം നാടിനു സമർപ്പിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കും ആരോഗ്യം എന്ന ആശയം മുൻനിർത്തി കായികനയം അംഗീകരിച്ച സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് കമ്യൂണിറ്റി സ്പോർട്സ് നടപ്പിലാക്കും.
നമ്മുടെ നാട്ടിൽ വിവിധങ്ങളായ ജീവിതശൈലി രോഗങ്ങൾകൊണ്ട് ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ എല്ലാവർക്കും കായിക വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ കായിക മേഖലയിൽ മികച്ച അടിസ്ഥാന സൗകര്യ വികസനമാണ് സംസ്ഥാനത്തുണ്ടായതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
എല്ലാ ജില്ലകളിലും ജില്ലാ സ്റ്റേഡിയങ്ങൾ പൂർത്തിയാക്കും. നിർമാണം പൂർത്തീകരിച്ച 4 സ്റ്റേഡിയങ്ങളിൽ രണ്ടാമത്തെ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനമാണിത്. സംസ്ഥാനത്താകെ 300 കളിക്കളങ്ങളും 32 കായിക സമുച്ചയങ്ങളും നിർമിച്ചു.
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കളിക്കളം നിർമിക്കും.
പദ്ധതി പ്രകാരം 162 പഞ്ചായത്തുകളിൽകൂടി നിർമാണം പൂർത്തിയാകാനുണ്ടെന്നും മന്ത്രി പറഞ്ഞു.സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ പി.കെ.അനിൽകുമാർ റിപ്പോർട്ട് നൽകി. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, കലക്ടർ കെ.
ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി എന്നിവർ മുഖ്യാതിഥികളായിരുന്നു.
എം.രാജഗോപാലൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.മീനാകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ സാജിത സഫറുല്ല, ഇ.കുഞ്ഞിരാമൻ, പി.സി.സുബൈദ, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എം.മനു, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.രഘുനാഥ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി.പി.അശോകൻ, ഡോ.വി.പി.പി.മുസ്തഫ, പി.കെ.ഫൈസൽ, സി.പി.ബാബു, കരീം ചന്തേര, കെ.എം.ബാലകൃഷ്ണൻ, വി.വി.കൃഷ്ണൻ, പി.വി.ഗോവിന്ദൻ, വി.കെ.ഹനീഫ ഹാജി, സണ്ണി അരമന, സുരേഷ് പുതിയേടത്ത്, ആൻ റക്സ് ജോസഫ്, വി.കെ.രമേശൻ, കായിക യുവജനകാര്യ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ.സി.എസ്.പ്രദീപ്, പി.സനൽ, കെ.വി.രാധ തുടങ്ങിയവർ പ്രസംഗിച്ചു. സ്പോർട്സ് കിറ്റുകളുടെ വിതരണം മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

