മഞ്ചേശ്വരം∙ കാപ്പ നിയമം ലംഘിച്ച് വീട്ടിലെത്തിയ, ഒട്ടേറെ കേസുകളിൽ പ്രതിയായ പാവൂർ ഗീരുക്കട്ട ബച്ചലിക ഹൗസിൽ ബി.അബ്ദുല്ല (സദ്ദു–32)യെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയക്ക് ഗീരുക്കട്ടയിലെ വീട്ടുപരിസരത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലഹരി ഉൾപ്പെടെ അഞ്ചിലേറെ കേസുകളിൽ പ്രതിയാണ് അബ്ദുല്ലയെന്ന് പൊലീസ് പറഞ്ഞു. ഡിഐജിയുടെ ഉത്തരവിനെ തുടർന്നു കഴിഞ്ഞ നവംബർ 26നാണ് കാപ്പ ചുമത്തിയത്.
ഡിസംബർ മുതൽ 3 മാസക്കാലം ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെ നാടുകടത്തി. ഇതു ലംഘിച്ച് നാട്ടിലേക്ക് എത്തുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

