
ബദിയടുക്ക ∙ ബദിയടുക്ക മീത്തൽ ബസാറിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിനു സമീപത്തെ 50 വർഷം പഴക്കമുള്ള തണൽ മരത്തിന്റെ ഉണങ്ങിയ ചില്ലകൾ മുറിച്ചുമാറ്റി. യാത്രക്കാർക്കും വ്യാപാരികൾക്കും വിദ്യാർഥികൾക്കും ഓട്ടോ ഡ്രൈവർമാർക്കും ഭീഷണിയായതോടെയാണ് ഞായറാഴ്ച മരത്തിന്റെ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ള ചില്ലകൾ വെട്ടിമാറ്റിയത്.
ഈ മാസം ഒന്നിന് മരത്തിന്റെ 20 അടി ഉയരത്തിലുള്ള ചില്ല ഒടിഞ്ഞുവീണ് പാർക്ക് ചെയ്ത ഓട്ടോയുടെ മുകളിൽവീണ് അപകടമുണ്ടായിരുന്നു.
ഇടയ്ക്കിടെ പൊട്ടിവീഴുന്ന ശിഖരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർമാർ അധികൃതർക്ക് പരാതി നൽകിയിരുന്നു.
പഞ്ചായത്ത് അധികൃതർ റോഡുവശത്തെ അപകടാവസ്ഥയിലായ മരച്ചില്ലകൾ മുറിച്ചുമാറ്റുന്നതിനു കമ്മിറ്റി രൂപീകരിക്കുകയും ട്രീ കമ്മിറ്റിയിലും കെഎസ്ടിപി അധികൃതർക്കും നിർദേശം നൽകുകയും ചെയ്തിരുന്നു. വനം വകുപ്പിന്റെ അനുമതിയും തേടിയിരുന്നു.
കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡ് വശത്തുള്ള മറ്റു മരങ്ങളുടെ ശിഖരങ്ങളും വെട്ടിമാറ്റി. കെഎസ്ടിപി റോഡ് നവീകരിക്കുന്ന സമയത്ത് കുമ്പള മുള്ളേരിയ വരെയുള്ള ഒട്ടേറെ മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]