ചെർക്കള ∙ ബേർക്കയിൽ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ വാടകയില്ലാതെ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ മൈനോറിറ്റി സൗജന്യ പിഎസ്സി കോച്ചിങ് സെന്റർ കാസർകോട്ട് വൻ വാടകയുള്ള കെട്ടിടത്തിലേക്കു മാറ്റാൻ നീക്കം. ചെർക്കള പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്നതിനിടെ, സാമ്പത്തിക പ്രാരബ്ധത്തെ തുടർന്നു വാടക നൽകാൻ ബുദ്ധിമുട്ടായ സാഹചര്യത്തിലാണു കാസർകോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ബേർക്കയിലെ കെട്ടിടത്തിലേക്കു സ്ഥാപനം മാറ്റിയത്.
നിലവിലുള്ള കെട്ടിടത്തിൽ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിട്ടാണ് ഇതിനു സ്ഥലസൗകര്യം ഒരുക്കിയത്.
നാട്ടുകാർ ആവശ്യമായ സഹായം ചെയ്യുന്നതിനിടെയാണു കാസർകോട് ബിഎസ്എൻഎൽ കെട്ടിടത്തിലേക്കു സെന്റർ മാറ്റാൻ ന്യൂനപക്ഷ വകുപ്പ് ഓഫിസിൽനിന്നു നീക്കം തുടങ്ങിയത്. അധികൃതർ ഇതുമായി ബന്ധപ്പെട്ട് ബിഎസ്എൻഎൽ കെട്ടിടത്തിലെ സ്ഥലം പരിശോധിച്ചു.
ജനുവരിയിൽ ബേർക്ക സെന്ററിൽ പുതിയ ബാച്ച് ആരംഭിച്ചിരുന്നു.
പരീക്ഷ നടത്തി അർഹരായ 120 പേരെ തിരഞ്ഞെടുത്താണു ജനുവരിയിൽ ബേർക്കയിലെ സെന്റർ എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തത്. ജൂലൈ ഒന്നിനു പുതിയ ബാച്ച് ആരംഭിക്കുകയും ചെയ്തിരിക്കെയാണു ബിഎസ്എൻഎൽ കെട്ടിടത്തിലേക്കു മാറ്റാൻ നീക്കം തുടങ്ങിയത്.
2500 സ്ക്വയർഫീറ്റ് സ്ഥലം അവിടെ എടുക്കാനാണു നീക്കം. മാസം 75,000 രൂപ നിരക്കിൽ വർഷം 9 ലക്ഷം രൂപ ഇവിടെ വാടകയിനത്തിൽ ആവശ്യമാണ്.
സൗജന്യമായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽനിന്നു ഭീമമായ വാടക നൽകുന്ന കെട്ടിടത്തിലേക്കു സ്ഥാപനത്തെ മാറ്റുന്നതു ന്യൂനപക്ഷ ക്ഷേമ വകുപ്പിനു വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.
സൗജന്യമായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽനിന്നു കോച്ചിങ് സെന്റർ മാറ്റുന്നതിനെതിരെ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നു ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മൂസ ബി.ചെർക്കള അറിയിച്ചു.
ചെർക്കള ദേശീയപാതയിൽനിന്ന് 500 മീറ്റർ അകലെ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ കൂടുതൽ സൗകര്യങ്ങൾ ചെയ്യാൻ ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടു വന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]