കാസർകോട്∙ കുഴികൾ കൊണ്ട് ഗതാഗതദുരിതം അനുഭവിക്കുന്ന കാസർകോട്– ചന്ദ്രഗിരി പാലം – കാഞ്ഞങ്ങാട് സൗത്ത് സംസ്ഥാനപാത പുതുക്കൽ പ്രവൃത്തി 4 മാസത്തിനുള്ളിൽ പൂർത്തിയാകും.ഏഴു കിലോമീറ്റർ ഡ്രെയ്നേജ് ഉൾപ്പെടെ ഉള്ളതാണ് 27.780 കിലോമീറ്റർ സംസ്ഥാനപാത നവീകരണം. കാഞ്ഞങ്ങാട് സൗത്തിൽ നിന്നു ഒക്ടോബറിൽ ഡ്രെയ്നേജ് പണി തുടങ്ങിയിരുന്നു.
ബിറ്റുമിൻ കോൺക്രീറ്റിൽ ആണ് റോഡ് മേൽപാളി പ്രവൃത്തി. കാസർകോട് എംജി റോഡ് ജംക്ഷൻ ചന്ദ്രഗിരി പാലം ഭാഗത്ത് കഴിഞ്ഞ ദിവസം റോഡ് പണി തുടങ്ങി.
ജി എസ് ബി, ഡബ്ല്യു എംഎം ഉൾപ്പെടെയുള്ള പ്രവൃത്തികൾ ആവശ്യമായ സ്ഥലത്ത് ഉണ്ടാകും.
വെള്ളം കെട്ടിനിന്നു റോഡിൽ കുഴി രൂപപ്പെടാൻ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കും. ദീർഘകാലത്തേക്ക് റോഡ് തകരാതെയും അറ്റകുറ്റപ്പണി ആവശ്യമായി വരാതെയും സുഗമമായ ഗതാഗതത്തിനുപയോഗപ്പെടുത്താൻ കഴിയുന്ന നിലയിലായിരിക്കും പണിയെന്ന് അധികൃതർ പറഞ്ഞു.
ആവശ്യമായ ഇടങ്ങളിൽ നടപ്പാതകൾ ഇന്റർലോക്, റോഡ്– ഡ്രെയ്നേജ് ഇടയിൽ ചെക്കോട് ടൈൽ പാകുന്നത് അടക്കമുള്ള നിർമാണം ഉണ്ടാകും. വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിൽ ഒരടി വരെ റോഡ് ഉപരിതലം ഉയർത്തും.
റോഡ് നവീകരണത്തിനു 38 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.
പൊട്ടിപ്പൊളിഞ്ഞ കാഞ്ഞങ്ങാട് – കാസർകോട് റോഡ് ഇന്ധന നഷ്ടം ഉണ്ടാക്കുന്നുവെന്നും വാഹനങ്ങളുടെ ആയുസ്സ് കുറയ്ക്കുകയും യാത്രക്കാർക്ക് അപകടം ഉണ്ടാക്കുകയും ചെയ്യുന്നതായും ആരോപിച്ച് 10 മാസം മുൻപ് കാഞ്ഞങ്ങാട്ട് അഭിഭാഷകൻ എ.രാധാകൃഷ്ണൻ ജില്ലാ നിയമസേവന അതോറിറ്റി മുൻപാകെ പരാതി നൽകിയിരുന്നു.
താർ മാർക്കിന്റെ ഒന്നര മീറ്റർ ഉള്ളിലായി മുഴുവൻ റോഡിലും നീളത്തിലും ചെറിയ കുഴികൾ കാണാമെന്നും 339 കുഴി ഉണ്ടെന്നും ഈ കുഴികളിൽ കയറി ഇറങ്ങാതെ യാത്ര ചെയ്യാൻ സാധിക്കില്ലെന്നും അന്നു നൽകിയ പരാതിയിൽ ബോധിപ്പിച്ചിരുന്നു. ജില്ലാ നിയമസേവന അതോറിറ്റിയുടെ ഉൾപ്പെടെ ഇടപെടൽ ഉണ്ടായതിനെത്തുടർന്നാണ് റോഡ് നവീകരിക്കുന്നതിനു വളരെ വൈകിയെങ്കിലും സർക്കാർ നടപടികൾ ആരംഭിച്ചത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

