തൃക്കരിപ്പൂർ ∙ സിപിഎമ്മുകാർ അയ്യപ്പന്റെ സ്വർണമാണ് കൊള്ളയടിച്ചതെങ്കിൽ കോൺഗ്രസ്സുകാർ അയ്യപ്പന്റെ ഭണ്ഡാരമാണ് കൊള്ളയടിച്ചതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. എൻഡിഎ തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റിയുടെ വികസന യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ഇടത് സർക്കാരാണ്.
നരേന്ദ്രമോദി സർക്കാരിന്റെ വികസന പദ്ധതികൾ ഇടതും വലതും ചേർന്നു അട്ടിമറിക്കുകയാണ്. വികസനത്തിനു മതമോ രാഷ്ട്രീയമോ ഇല്ല.
വികസനത്തെക്കുറിച്ചു സംസാരിക്കാൻ ബിജെപിക്ക് മാത്രമേ അവകാശമുള്ളുവെന്നു രമേശ് പറഞ്ഞു.
ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.എം.സോജു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വനി, മണ്ഡലം പ്രസിഡന്റ് ടി.വി.ഷിബിൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.ഭാസ്ക്കരൻ, ജില്ലാ കമ്മിറ്റി അംഗം ടി.കുഞ്ഞിരാമൻ, ബിഡിജെഎസ് ജില്ലാ ട്രഷറർ കെ.കുഞ്ഞിക്കൃഷ്ണൻ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് പി.വി.ആശ, ടി.വി.കരുണാകരൻ, ഇ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
വികസിത തൃക്കരിപ്പൂരിനായി എൻഡിഎ എന്ന മുദ്രാവാക്യം ഉയർത്തി പേക്കടത്ത് നിന്നു ആരംഭിച്ച വികസന യാത്ര ടി.വി.ഷിബിൻ ഉദ്ഘാടനം ചെയ്തു.
23 കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ഇ.എം.സോജു, പി.വി.ആശ എന്നിവർ ചേർന്നു നയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

