പെരിയ∙ രാവണീശ്വരം കോതോളംകര ദുർഗാ ഭഗവതി ക്ഷേത്ര നവീകരണ കലശ ഒറ്റത്തിറ കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ അടയാളം കൊടുക്കൽ ചടങ്ങും അനുജ്ഞാ കലശവും ബാലാലയ പ്രതിഷ്ഠയും നടന്നു.
രാവണേശ്വരം കളരിക്കാൽ മുളന്നൂർ ഭഗവതി ക്ഷേത്ര സ്ഥാനികർ, കോതോളംകര ക്ഷേത്ര സ്ഥാനികർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന അടയാളം കൊടുക്കൽ ചടങ്ങിൽ തെയ്യക്കോല അവകാശിയായ പെരുവണ്ണാനെ പ്രതിനിധീകരിച്ച് ഉദയൻ, ഉദയവർമ്മ പെരുമലയൻ വേണു, കാലിച്ചാൻ തെയ്യ കോലക്കാരൻ ഉപേന്ദ്രൻ, ജന്മക്കാരൻ ദിലീപ് പണിക്കർ, കലശക്കാരൻ സുരേഷ് എന്നിവർ ക്ഷേത്രം പ്രസിഡന്റ് എൻ.
അശോകനിൽ നമ്പ്യാരിൽ നിന്ന് കൊടിയിലകൾ സ്വീകരിച്ചു. അരവത്ത് കെ.യു.പത്മനാഭ തന്ത്രികളുടെ കാർമികത്വത്തിൽ അനുജ്ഞാ കലശവും ബാലാലയ പ്രതിഷ്ഠയും നടത്തി.
ആഘോഷ കമ്മിറ്റി ചെയർമാൻ എൻ.
കേളു നമ്പ്യാർ, സെക്രട്ടറി അനീഷ് ദീപം, ജനറൽ കൺവീനർ വി.വി.ഗോവിന്ദൻ ട്രഷറർ കെ.വി.പ്രവീൺകുമാർ, നാരന്തട്ട തറവാട് കാരണവർ എൻ.
രാഘവൻ നമ്പ്യാർ, വർക്കിങ് ചെയർമാൻ എ.തമ്പാൻ മക്കാക്കോട്ട്, എ.ബാലൻ, പവിത്രൻ കണിയാം വളപ്പ്, മാതൃസമിതി പ്രസിഡന്റ് ഉഷ രവീന്ദ്രൻ, സെക്രട്ടറി സജിത ബാലൻ, കളരിക്കാൽ മുളവന്നൂർ ഭഗവതി ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. ക്ഷേത്രത്തിലെ നവീകരണ കലശം ഡിസംബർ 21 മുതൽ 25 വരെയും ഒറ്റത്തിറ കളിയാട്ട
ഉത്സവം 28 മുതൽ 31 വരെയും ഉപദേവ സ്ഥാനമായ ചോനാട്ട് കാലിച്ചാൻ ദേവസ്ഥാനത്ത് കാലിച്ചാൻ തെയ്യം കെട്ടിയാടിക്കൽ ജനുവരി 4 നും നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

