പാലക്കുന്ന് ∙ പിണറായി വിജയനെ കാത്തിരിക്കുന്നത് കൽത്തുറുങ്കാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. ബിജെപി ഉദുമ മണ്ഡലം തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്വർണക്കൊള്ള ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കം പൊളിഞ്ഞു.
അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്കും മന്ത്രി വാസവനിലേക്കും നീങ്ങി അവസാനം മുഖ്യമന്ത്രിയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് പ്രദീപ് എം. കൂട്ടക്കനി അധ്യക്ഷത വഹിച്ചു.
രജനി ദേവി, ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി, ജനറൽ സെക്രട്ടറി എൻ.ബാബുരാജ്, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻ കെ.
നായർ, ഉദുമ മണ്ഡലം വൈസ് പ്രസിഡന്റുമാരായ തമ്പാൻ അച്ചേരി, എം.സദാശിവൻ, ടി.നാരായണൻ വടക്കിനിയ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളായ സൗമ്യ പത്മനാഭൻ, മാലതി രാഘവൻ, ഹേമ മണികണ്ഠൻ, ജില്ലാ മീഡിയ കൺവീനർ വൈ.കൃഷ്ണദാസ്, മണ്ഡലം ജനറൽ സെക്രട്ടറി എ.എം.മുരളീധരൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

