ക്ലാർക്ക്, ഓവർസീയർ
ബദിയടുക്ക ∙ ബദിയടുക്ക പഞ്ചായത്ത് എൽഎസ്ജിഡി വിഭാഗത്തിലേക്ക് ക്ലാർക്കിന്റെയും തൊഴിലുറപ്പ് വിഭാഗത്തിലേക്ക് ഓവർസീയറുടെയും ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിലും ദിവസവേതനത്തിലും നിയമനം നടത്തുന്നതിനുള്ള കൂടികാഴ്ച 14ന് 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കും.
വെറ്ററിനറി സർജൻ ഒഴിവ്
കാസർകോട് ∙ മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനത്തിനായി വെറ്ററിനറി സർജൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 9ന് 3.30നു സിവിൽ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ.
കാഞ്ഞങ്ങാട് ബ്ലോക്കിലാണ് നിയമനം. 04994–255483.
∙മൃഗസംരക്ഷണ വകുപ്പിന്റെ വീട്ടുപടിക്കൽ രാത്രികാല മൃഗ ചികിത്സാ സേവനത്തിനായി വെറ്ററിനറി സർജൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 9ന് 3നു സിവിൽ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ.
മഞ്ചേശ്വരം ബ്ലോക്കിലാണ് നിയമനം. 04994–224624.
ജില്ലാതല ഹിയറിങ് 13ന്
നീലേശ്വരം ∙ താനൂർ ബോട്ടപകടത്തെ തുടർന്നു നിയമിച്ച ജസ്റ്റിസ് വി.കെ.മോഹനൻ കമ്മിഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹിയറിങ്ങിന്റെ ഭാഗമായി 13ന് രാവിലെ 11ന് നീലേശ്വരം കോട്ടപ്പുറം ഹൗസ്ബോട്ട് ടെർമിനലിൽ കമ്മിഷൻ ജില്ലാതല ഹിയറിങ് നടത്തുന്നു.
വിനോദസഞ്ചാര മേഖല, ഉൾനാടൻ ജലഗതാഗത മേഖല, മത്സ്യബന്ധനം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും പൊതുജനങ്ങൾക്കും അഭിപ്രായങ്ങളും നിർദേശങ്ങളും വാക്കാലോ രേഖാമൂലമോ ഈ ഹിയറിങ്ങിൽ കമ്മിഷൻ മുൻപാകെ സമർപ്പിക്കാവുന്നതാണ്.
അഭിമുഖം ഇന്ന്
മംഗൽപാടി ∙ പഞ്ചായത്തിൽ വിവിധ താൽക്കാലിക തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ഇന്ന് 11നു പഞ്ചായത്ത് ഓഫിസിൽ.
04998–240221. ചീമേനി ∙ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ കൊമേഴ്സ് തസ്തികയിലേക്ക് അഭിമുഖം ഇന്ന് 12നു പള്ളിപ്പാറയിലെ കോളജിൽ.
8547005052. കാസർകോട്∙ തളങ്കര ഗവ.
മുസ്ലിം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എഫ്ടിഎം തസ്തികയിലേക്ക് അഭിമുഖം ഇന്ന് 10നു സ്കൂൾ ഓഫിസിൽ.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
സീതാംഗോളി ∙ ഗവ. ഐടിഐയിൽ ഡി/സിവിൽ ട്രേഡിലേക്ക് ഗെസ്റ്റ് ഇൻസ്ട്രക്ടറെ (ഈഴവ) നിയമിക്കുന്നു.
അഭിമുഖം 9ന് 11നു പുത്തിഗെയിലെ ഐടിഐയിൽ.
അധ്യാപക ഒഴിവ്
ബളാൽ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം (ജൂനിയർ) അധ്യാപകന്റെ ഒരൊഴിവുണ്ട്.
കൂടിക്കാഴ്ച 9നു രാവിലെ 10നു ഓഫിസിൽ നടക്കും. ഫോൺ: 7907585578.
കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സോഷ്യൽ വർക്ക് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 11ന് രാവിലെ 11ന് നടക്കും.
കൂടിക്കാഴ്ച 8ന്
കാഞ്ഞങ്ങാട്∙ ഉപ്പിലിക്കൈ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപകന്റെ ഒഴിവുണ്ട്.
കൂടിക്കാഴ്ച 8ന് 10ന് നടക്കും. രാജപുരം∙ ഇരിയ ഗവ.
ഹൈസ്കൂളിൽ എഫ്ടിഎം ഒഴിവുണ്ട്. കൂടിക്കാഴ്ച 8ന് 10.30ന് സ്കൂൾ ഓഫിസിൽ.
അഭിമുഖം 15ന്
കാസർകോട്∙ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ മിഡ് ലവൽ സർവീസ് പ്രൈാവൈഡർ തസ്തികയിൽ (വോർക്കാടി, ബായാർ) നിയമനം നടത്തുന്നു.
അഭിമുഖം 15ന് 10നു എൻഎച്ച്എം ഓഫിസിൽ 0467–2209466. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]