കാസർകോട്∙ സ്ഥാനാർഥികളും ചിഹ്നവും വോട്ടിങ് യന്ത്രത്തിലായിത്തുടങ്ങി. ഇവിഎം മെഷീനിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും ചേർക്കുന്ന കമ്മിഷനിങ് ഇന്നും തുടരും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പു വരുത്തിയിരുന്നു. കമ്മിഷനിങ് സമയത്ത് ഇവിഎം മോക് പോളും നടത്തി.
വരണാധികാരികളുടെ നേതൃത്വത്തിലാണ് കമ്മിഷനിങ് നടക്കുന്നത്. കമ്മിഷനിങ് പൂർത്തിയാക്കി സ്വീകരണ, വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇവിഎം മെഷീനുകൾ ഡിസംബർ 10ന് പോളിങ് ഉദ്യോഗസ്ഥർക്ക് വിതരണത്തിന്റെ ചെയ്യുന്നതിനായി മാത്രമേ തുറക്കുകയുള്ളൂ.
ഡിസംബർ 11ന് വോട്ടെടുപ്പ് നടക്കും. വോട്ട് രേഖപ്പെടുത്തിയ ഇവിഎം യന്ത്രങ്ങൾ വിതരണം ചെയ്ത കേന്ദ്രത്തിൽ തന്നെ സൂക്ഷിക്കും.
ഇവിഎം കമ്മിഷനിങ് നടക്കുന്ന കേന്ദ്രങ്ങൾ
1.കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ– മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലേത്
2.കാസർകോട് ഗവ.കോളജ്– കാസർകോട് ജില്ലാപഞ്ചായത്ത്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകൾ, കാസർകോട് നഗരസഭ മെഷീനുകൾ
3 കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്കൂൾ– കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും ഈ പരിധിയിലെ ഗ്രാമപഞ്ചായത്തുകളും
4.പരപ്പ ജിഎച്ച്എസ്എസ് –പരപ്പ ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്തും പരിധിയിലെ ഗ്രാമ പഞ്ചായത്തുകളും
5.
ഹൊസ്ദുർഗ് ഹയർസെക്കൻഡറി സ്കൂൾ– കാഞ്ഞങ്ങാട് നഗരസഭ 6. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ–നീലേശ്വരം നഗരസഭ 7.
ബോവിക്കാനം ബിഎആർ എച്ച്എസ്എസ്–കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും പരിധിയിലെ ഗ്രാമ പഞ്ചായത്തുകളും 8. പടന്നക്കാട് നെഹ്റു കോളജ്– നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും പരിധിയിലെ ഗ്രാമ പഞ്ചായത്തുകളും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

