തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.എം തിരുവനന്തപുരം പാളയം ലോക്കൽ സെക്രട്ടറി ഐ.പി.ബിനു ഉൾപ്പെടെയുള്ളവർക്ക് കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ബിനു ഉൾപ്പെടെ ആറു സിപിഎം പ്രവര്ത്തകര്ക്ക് ജാമ്യം നൽകിയത്.
ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരെ ഐ.പി.ബിനു മുട്ടയെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ ബിനു 60 ദിവസത്തിലേറെയായി ജയിലിൽ കഴിഞ്ഞുവരികയായിരുന്നു. ഇന്നത്തെ ഉത്തരവോടെ ഈ കേസിൽ ഉൾപ്പെട്ട
ആകെ 26 പ്രതികളിൽ 24 പേർക്കും ജാമ്യം ലഭിച്ചതായി വ്യക്തമായിട്ടുണ്ട്. പൊലീസിന്റെയും ഇ.ഡിയുടെയും കടുത്ത എതിർപ്പുകളെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് ജുഡീഷ്യറിയുടെ ഈ നിർണ്ണായക നടപടി.
കേസ് അന്വേഷണം ഏറെക്കുറെ അവസാന ഘട്ടത്തിലെത്തിയെന്നും പ്രതികൾ അറുപതിലേറെ ദിവസങ്ങളായി ജയിലിൽ കഴിയുകയാണെന്നും ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് കൗസർ എഡപ്പഗത്ത് മുൻപ് മറ്റു പ്രതികൾക്കും ജാമ്യം അനുവദിച്ചിരുന്നത്. വിഷയം നിയമപരമായി ഗൗരവമേറിയതും പ്രഥമദൃഷ്ട്യാ തെളിവുകളുള്ളതുമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
എന്നാൽ പ്രതികൾ 67 ദിവസത്തോളം കസ്റ്റഡിയിൽ ഉണ്ടായിരുന്നിട്ടും ആക്രമണത്തിന് ഉപയോഗിച്ച വസ്തു കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ കാലം കസ്റ്റഡിയിൽ വെക്കേണ്ടതില്ല എന്ന് വിലയിരുത്തി കോടതി ജാമ്യം അനുവദിച്ചത്.
നേരത്തെ സെഷൻസ് കോടതി പ്രതികളുടെ ജാമ്യ ഹർജി തള്ളിയിരുന്നു. കേസിലെ ഒന്പതാം പ്രതിയായ ഹരീഷ് കുമാറിന് സെഷൻസ് കോടതി ഇതിനുമുമ്പ് തന്നെ ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ മെയ് 27-നാണ് തിരുവനന്തപുരത്ത് വെച്ച് ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്നും ഈ ആക്രമണം ഉണ്ടായത്. സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് നടത്തിയ റെയ്ഡ് പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരുടെ 3 ടാക്സി വാഹനങ്ങൾ തടഞ്ഞുനിർത്തിയാണ് അക്രമണം അഴിച്ചുവിട്ടത്.
തുടർന്ന് ഇ.ഡിയും ഈ കേസിലെ കക്ഷിയായി മാറുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

