ഉപ്പള ∙ പാതയോരങ്ങളിൽ മാലിന്യം തള്ളുന്നത് നാട്ടുകാർക്കു ദുരിതമാകുന്നു. മണ്ണംകുഴി സ്റ്റേഡിയം, കോടിബയൽ എന്നിവിടങ്ങളിൽ ഉൾപ്പെടെയാണ് രാത്രികാലങ്ങളിലും മറ്റും വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നത്.
ദിവസങ്ങളായി മാലിന്യം തള്ളുന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാനാകുന്നില്ല. സ്റ്റേഡിയം പരിസരത്തും തൊട്ടടുത്തുള്ള അങ്കണവാടിക്കടുത്തും മണ്ണംകുഴി ഭാഗത്തേക്ക് പോകുന്ന റോഡ് പരിസരത്തും മാലിന്യം ചിതറിക്കിടക്കുന്നു.
അങ്കണവാടിയിലെ കുട്ടികൾ രോഗഭീഷണിയിലാണ്.
പഞ്ചായത്ത് മാലിന്യം നീക്കുന്നത് നിർത്തിയതിനാൽ ആരു മാറ്റും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ദിവസം തോറും മാലിന്യം കുമിഞ്ഞുകൂടുകയാണ്.
വലിച്ചെറിഞ്ഞ മാലിന്യം കണ്ട് തെരുവുനായ ശല്യവും കൂടുന്നു. തൊട്ടടുത്ത ഗവ.
ഹിന്ദുസ്ഥാനി സ്കൂളിലെ വിദ്യാർഥികളും സ്കൂളിലേക്കു പോകാൻ കഴിയാതെ ഭീതിയിലാണ്.
പഞ്ചായത്ത് ഹരിതകർമസേന വീടുകളിൽ പോയി പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകാനുള്ള സംവിധാനം നിലവിലുണ്ട്. അടുക്കള മാലിന്യം അടക്കമുള്ളവ റോഡിലും പരിസരത്തും കൊണ്ടുവന്നു തള്ളുന്നു.
ഇതു നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നും പരിസരത്ത് ക്യാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തി അധികൃതർ ശിക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

