വ്യക്തിപരമായ ആരോപണങ്ങളെ തുടർന്ന് സ്ഥാനമൊഴിഞ്ഞ ഇ.എൻ. സുരേഷ്ബാബുവിനെതിരെ സമഗ്രമായ അന്വേഷണവും അച്ചടക്ക നടപടിയും ഉണ്ടാകുമെന്ന് സൂചന.
ഡിജിറ്റൽ തെളിവുകൾ സഹിതം യുവതിയായ അഭിഭാഷക നൽകിയ പരാതിയിൽ സുരേഷ്ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. വിശാല ജില്ലാ കമ്മിറ്റി യോഗം പൂർത്തിയാകുന്നതോടെ വിഷയം ഗൗരവമായി പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.
സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതിനു പുറമേ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ നേരിൽ കണ്ടും യുവതി വിവരങ്ങൾ ധരിപ്പിച്ചിരുന്നു.
പാർട്ടി നടപടി സ്വീകരിച്ചില്ലെങ്കിൽ പരാതിയുമായി മുന്നോട്ടുള്ള നിയമനടപടികളിലേക്ക് കടക്കുമെന്നും യുവതി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘടനാപരമായ പരിപാടിക്കെത്തിയ വേളയിൽ പാർട്ടി ഓഫീസിൽ വെച്ചാണ് മോശം പെരുമാറ്റം ഉണ്ടായതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
കൂടാതെ, കഴിഞ്ഞ ഒരു വർഷത്തോളമായി ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് വിഷയം നേരത്തെ തന്നെ സുരേഷ്ബാബുവിനെ പാർട്ടി നേതൃത്വം അറിയിച്ചിരുന്നു.
വിശാല ജില്ലാ കമ്മിറ്റി യോഗത്തിനിടയിൽ എം.വി. ഗോവിന്ദൻ, ടി.പി.
രാമകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്ത ചർച്ചയിലാണ് അദ്ദേഹം പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും വിഷയം നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു.
വ്യക്തിപരമായ കാരണങ്ങളാലാണ് താൻ പദവിയിൽ നിന്നും രാജിവെക്കുന്നത് എന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റി യോഗത്തിലും സുരേഷ്ബാബു വിശദീകരിച്ചത്. എന്നാൽ ഈ തീരുമാനത്തെ യോഗത്തിൽ ആരും എതിർത്തില്ല.
പകരം മറ്റാരെയെങ്കിലും പുതിയ ചുമതലയിലേക്ക് നിർദേശിക്കാനുണ്ടോയെന്ന ചോദ്യത്തിന് വി. ചെന്താമരാക്ഷന്റെ പേര് സുരേഷ്ബാബു തന്നെയാണ് മുന്നോട്ടുവെച്ചത്.
ഈ നിർദേശത്തിലും യോഗത്തിൽ ആരും എതിർപ്പുകൾ ഉന്നയിച്ചിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

