
കാഞ്ഞങ്ങാട് ∙ കോട്ടച്ചേരി ബസ് സ്റ്റാൻഡ് യാഡ് കോൺക്രീറ്റ് ചെയ്തു സെപ്റ്റംബർ 6നകം തുറന്നു നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ജോലികൾ സെപ്റ്റംബർ 6നകം പൂർത്തിയാക്കാമെന്ന് നഗരസഭാ സെക്രട്ടറി സിറ്റിങ്ങിൽ നേരിട്ട് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബസ് സ്റ്റാൻഡ് അടച്ചിട്ടതിനെതിരെ ഇരിയ സ്വദേശി പി.നവീൻ രാജ് സമർപ്പിച്ച പരാതിയിലാണു നടപടി.
നഗരസഭാ കൗൺസിലിന്റെ തീരുമാനപ്രകാരമാണ് കോട്ടച്ചേരി ബസ് സ്റ്റാൻഡ് അടച്ചിട്ടത്.
180 ദിവസം കൊണ്ട് പണി പൂർത്തിയാക്കാനാണ് കരാറുകാരനു നിർദേശം നൽകിയിട്ടുള്ളത്. തിരക്കേറിയ ബസ് സ്റ്റാൻഡ് ആയതിനാൽ ജോലികൾ വൈകുന്നതു യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്നു കമ്മിഷൻ പറഞ്ഞു.
കോട്ടച്ചേരി ബസ് സ്റ്റാൻഡ് യാഡ് കോൺക്രീറ്റ് ചെയ്യാനായി ഏപ്രിൽ ഒന്നിനാണ് അടച്ചിട്ടത്.
ബസ് സ്റ്റാൻഡ് അടച്ചിട്ടതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വ്യാപാരികൾ അടക്കം എതിർപ്പുമായി രംഗത്തെത്തി. 60 ലക്ഷമാണ് കോൺക്രീറ്റ് ചെയ്യാനായി എസ്റ്റിമേറ്റ് തയാറാക്കിയത്.
53ന് ലക്ഷത്തിനാണു കരാർ. കോട്ടച്ചേരി ബസ് സ്റ്റാൻഡ് അടച്ചിടുമ്പോൾ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പൂർണമായി പ്രവർത്തന സജ്ജമാകുമെന്ന് നഗരസഭ പ്രതീക്ഷിച്ചെങ്കിലും ഇതിനു കഴിഞ്ഞില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]