
ഭീമനടി∙ വെസ്റ്റ്എളേരി, കിണാനൂർ കരിന്തളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാലിക്കടവ് –കുറുഞ്ചേരി റോഡ് തകർന്ന് കുണ്ടും കുഴിയുമായതോടെ ഇതുവഴിയള്ള വാഹനഗതാഗതവും കാൽനടയാത്രയും ദുരിതത്തിലായി. മുട്ടോളം ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനാപകടങ്ങളും പതിവാണ്. കെഎസ്ആർടിസി ബസുകളും സ്കൂൾ ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്.
കാലിക്കടവ്, കുറുഞ്ചേരി, കുവവപ്പാറ സബ് സ്റ്റേഷൻ, പെരിയങ്ങാനം ബിരിക്കുളം, കാലിച്ചാമരം പ്രദേശങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാനുള്ള പ്രധാന റോഡുമാണിത്.
അശാസ്ത്രീയമായ ഓടനിർമാണമാണ് റോഡ് തകരാനും വെള്ളക്കെട്ടിനും കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് ബജറ്റിൽ റീടാറിങ്ങിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.അടിയന്തരമായി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് കാലിക്കടവ് നവോദയ സ്വാശ്രയ സംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ആന്റണി ജോസഫ് അധ്യക്ഷനായി.സെക്രട്ടറി ടോണി ജോസഫ്, സ്കറിയ ഫിലിപ്,സാജു മാരൂർ, സി.ജെ.സണ്ണി, കെ.സന്തോഷ്, കെ.രാജു എന്നിവർ പ്രസംഗിച്ചു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]