കാസർകോട് ∙ രാഷ്ട്രീയവും നിലപാടുകളും ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുന്ന നാളുകളാണ് തിരഞ്ഞെടുപ്പു സമയം. ഇതിനായി ചെറുതല്ലാത്ത പങ്കാണ് ഫൊട്ടോഗ്രഫർമാർ വഹിക്കുന്നത്. മുദ്രാവാക്യങ്ങൾക്കും രാഷ്ട്രീയ നിലപാടുകൾക്കുമൊപ്പം പോസ്റ്ററിലെ മികച്ച ചിത്രങ്ങളും ആളുകളുടെ ശ്രദ്ധ ആകർഷിക്കുമെന്നുറപ്പാണ്.ഔട്ട്ഡോർ ഫൊട്ടോഷൂട്ടുകൾ തരംഗമാകുന്ന കാലമാണിതെങ്കിലും സ്റ്റുഡിയോകൾക്കൊപ്പം തുടരുന്ന സ്ഥാനാർഥികളും ഒട്ടേറെയാണ്.
പോസുകളും കളറുകളുമടക്കം ഫൊട്ടോഗ്രഫർമാർ നൽകുന്ന നിർദേശങ്ങൾക്കും സ്ഥാനാർഥികൾ വില നൽകുന്നു. ചിത്രത്തിന്റെ കളർ വെള്ള ആകണോ ചെറു മഞ്ഞയാകണോ എന്നത് പ്രശ്നമല്ല.
സ്റ്റുഡിയോയിൽ എടുക്കുന്ന ചിത്രങ്ങൾ കംപ്യൂട്ടർ സഹായത്തോടെ എഡിറ്റ് ചെയ്തു സ്ഥാനാർഥി ആഗ്രഹിക്കുന്ന രീതിയിലാക്കും.
സ്ഥാനാർഥികളുടെ താരമായി മുണ്ട്
മുണ്ടും ഷർട്ടും തന്നെയാണ് കാലങ്ങളായി സ്ഥാനാർഥികളുടെ ഇഷ്ട വേഷം.
അതിന് ഇത്തവണയും മാറ്റമില്ല. ഷർട്ടിൽ വെള്ള നിറം തന്നെയാണ് താരമെന്ന് ഫൊട്ടോഗ്രഫർമാർ പറയുന്നു. എന്നാൽ, പല നിറങ്ങളിലുള്ള ഷർട്ടുകൾക്കൊപ്പം പാന്റും കരുതുന്ന സ്ഥാനാർഥികളുണ്ട്.
ഫുൾ ഫിഗർ വരുന്ന ഫൊട്ടോയ്ക്കൊപ്പം 4 മുതൽ 8 വരെ പാസ്പോർട്ട് സൈസ് ഫൊട്ടോകളും എടുക്കും.
ഫുൾ ഫിഗർ ചിത്രങ്ങളുടെ പോസുകൾ സ്ഥാനാർഥികളുടെ ശരീരഭാഷ, അവർ പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയം എന്നിവയെല്ലാം കണക്കിലെടുത്താണ് നിശ്ചയിക്കുന്നത്. വെള്ള ഷർട്ട് ധരിച്ചുള്ള ഫോട്ടോയ്ക്കു സാധാരണയായി നീല നിറത്തിലുള്ള പശ്ചാത്തലമാണ് നൽകുന്നത്. സ്ഥാനാർഥികൾ പ്രതിനിധീകരിക്കുന്ന പാർട്ടികളുടെ കൊടിയിലെ നിറം തുടങ്ങിയവയും ഉപയോഗിക്കാറുണ്ട്.
മറ്റു നിറങ്ങളുള്ള ഷർട്ട് ധരിക്കുന്നവർക്ക് സാധാരണയായി വെള്ള നിറത്തിൽ പശ്ചാത്തലമൊരുക്കും. പല പോസുകളിലെടുക്കുന്ന ഫോട്ടോകൾ സ്റ്റുഡിയോയിൽനിന്ന് അയച്ചുകൊടുക്കും. തുടർന്നു സ്ഥാനാർഥികളാണ് പോസ്റ്റർ പ്രിന്റ് ചെയ്യുന്ന ചിത്രം തിരഞ്ഞെടുക്കുന്നത്. 250 രൂപ വരെയാണ് പ്രിന്റില്ലാതെ ഫോട്ടോ അയച്ചുകൊടുക്കുന്നതിനു പ്രതിഫലം.
പാസ്പോർട്ട് സൈസ് ഫൊട്ടോകൾ 4 എണ്ണമാണ് പ്രിന്റ് എടുക്കുന്നതെങ്കിൽ 150 രൂപ ഈടാക്കും.
പ്രിന്റിങ് പ്രസിലും ഒരു എഡിറ്റിങ്
ഫൊട്ടോഗ്രഫർ കൈമാറുന്ന ചിത്രം അന്തിമമല്ല. പാർട്ടികളുടെ പ്രതിനിധികളുടെയും സ്ഥാനാർഥികളുടെയും അന്തിമ അഭിപ്രായം പരിഗണിച്ച് അവസാനവട്ട
മിനുക്കുപണികൾ നടത്തുന്നവരുണ്ട്. പ്രിന്റിങ് പ്രസിലെ കംപ്യൂട്ടറിലാകും ഈ അന്തിമ മാറ്റം.
ചിലർ സ്റ്റുഡിയോയിലെടുത്ത ചിത്രം അതേപടി ഉപയോഗിക്കാറുമുണ്ട്. എങ്കിലും. പ്രിന്റിങ്ങിനു വേണ്ട
വാക്കുകളും വാചകങ്ങളും ഇതൊനപ്പം ചേർക്കും. രാഷ്ട്രീയ പാർട്ടി ചിഹ്നങ്ങളും വോട്ടെടുപ്പു ചിഹന്ങ്ങളും ഇവിടെയാണ് ചേർക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

