തൃക്കരിപ്പൂർ ∙ വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ എർവിൻ ഷ്രോഡിങ്ങറുടെ ‘ക്വാണ്ടം പൂച്ച’ അടുത്തമാസം 4 മുതൽ 9 വരെ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽ എത്തുന്നതിന്റെ മുന്നോടിയായി പരിശീലനം സിദ്ധിച്ച കോളജ് വിദ്യാർഥികളുടെ 40 അംഗ സംഘം ജില്ലയിലെ വിവിധ കോളജുകളും ഹൈസ്കൂൾ-ഹയർസെക്കൻഡറി സ്കൂളുകളും സന്ദർശിച്ചു.
വിപുലമായ സയൻസ് എക്സിബിഷനിലും ശാസ്ത്ര സംവാദത്തിലും പങ്കെടുക്കാനെത്തുന്ന വിദ്യാർഥികൾക്ക് ശാസ്ത്ര രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ആവശ്യമായ മുന്നറിവ് നൽകുകയാണ് സംഘത്തിന്റെ യാത്രയുടെ ലക്ഷ്യം. ഐക്യരാഷ്ട്ര സംഘടന ക്വാണ്ടം സിദ്ധാന്തത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ലൂക്കാ പോർട്ടലും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ശാസ്ത്ര സാമൂഹിക കേന്ദ്രവും മുൻകൈയെടുത്ത് നടത്തുന്നതാണ് ക്വാണ്ടം പൂച്ചയുടെ കേരള പര്യടനമെന്ന് പേരിട്ട
ശാസ്ത്ര പ്രദർശനം.
ക്വാണ്ടം ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടം ലോകമെങ്ങും ആഘോഷിക്കുന്ന വേളയിൽ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് ആണ് ജില്ലയിൽ പ്രദർശനത്തിന് വേദിയൊരുക്കുന്നത്. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം.
പി.കുഞ്ഞിക്കണ്ണൻ, കെ.പ്രസേനൻ, എം.മാധവൻ നമ്പ്യാർ, ദിനേശ് തെക്കുമ്പാട്, മനിഷ്, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി.പി.രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപന സന്ദർശനം നടത്തിയത്.
ജില്ലയിലെ വിവിധ കോളജുകളിലും സ്കൂളുകളിലും നടത്തിയ സന്ദർശനത്തിൽ എം.പി.മഞ്ജിത്ത് കൃഷ്ണ, എസ്.ആർ.ദേവനന്ദ, എ.എം.സയനോര, കെ.ശ്രീലക്ഷ്മി, ഋത്വിക് എസ്.ശശിധരൻ, വിവേക്, ശിഖ അശ്വിനി, ചാന്ദന, കൃഷ്ണജ, അനുശ്രീ, മാളവിക, ഗൗരി പ്രിയ, ശ്രീ ലക്ഷ്മി, കാർത്തിക് കിഷോർ, സി.കെ.അഭിലാഷ്, ടി.വി.ജയവിസ്മയ, പി.കെ.ദേവനന്ദ, ശിവ പ്രിയ, ധനുശ്രീ മോഹനൻ, സൂര്യ, ആദിത്യ എന്നീ കോളജ് വിദ്യാർഥികൾ മറ്റു കുട്ടികളുമായി സംവദിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

