മൊഗ്രാൽ ∙ജില്ലാ സ്കൂൾ കലോത്സവം സ്റ്റേജിതര മത്സരങ്ങളിൽ 236 പോയിന്റുമായി കാസർകോട് ഉപജില്ലാ മുന്നിൽ. 233 പോയിന്റുമായി ബേക്കലും 231 പോയിന്റുമായി ചെറുവത്തൂരും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
ഹൊസ്ദുർഗ് –229, കുമ്പള–222, മഞ്ചേശ്വരം–213, ചിറ്റാരിക്കാൽ 149 പോയിന്റുകൾ വീതം നേടി. സ്റ്റേജ് ഇതര മത്സരങ്ങൾ ഇതിനകം പൂർത്തിയായി. സ്റ്റേജിന മത്സരങ്ങൾ 29 മുതൽ 31 വരെയായി നടക്കും.
ഉയരട്ടെ, പെൺപെരുമ
മൊഗ്രാൽ∙ മലയാള സാഹിത്യരചനാ മത്സരങ്ങളിൽ പെൺപെരുമ.
യുപി മുതൽ എച്ച്എസ്എസ് വരെയുള്ള മലയാള കഥ, കവിതാരചന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ 6 പേരിൽ അഞ്ചും പെൺകുട്ടികളാണ്. ഹയർ സെക്കൻഡറിയിൽ കവിതാരചനയിൽ പാക്കം ഗവ.
ഹയർസെക്കൻഡറി സ്കൂളിലെ പി.സായിഗായത്രി, കഥാരചനയിൽ എടനീർ സ്വാമിജിസ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.വി.സഞ്ജന, ഹൈസ്കൂൾ കഥാരചനയിൽ കൈക്കോട്ടുക്കടവ് പിഎംഎസ്എപിടിഎസ് വിഎച്ച്എസ്എസിലെ ടി.ഫാത്തിമത്ത് അമീന, കവിതയിൽ കൊളത്തൂർ ഗവ.ഹൈസ്കൂളിലെ ടി.നിവേദ്യ എന്നിവരാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന മേളയിൽ പങ്കെടുക്കാൻ അർഹത നേടിയത്.
യുപി വിഭാഗത്തിലെ കഥാരചനയിൽ ചെറുവത്തൂർ കെയ്യം എയുപിഎസിലെ വേദവിജയനും കവിതാരചനയിൽ മുഴുക്കോം എയുപിഎസിലെ വി.പി.മനാസുമാണ് ഒന്നാം സ്ഥാനം നേടിയത്.ലഹരിക്ക് അടിമപ്പെട്ട മകന്റെ ശല്യം സഹിക്കാനാകാതെ അമ്മ മകനു വിഷം കൊടുത്തു കൊലപ്പെടുത്തുന്നത് ആസ്പദമാക്കി, ‘കറുത്ത ഹൃദയം’ എന്ന തലക്കെട്ടിൽ കഥയെഴുതിയാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ എൻ.വി.സഞ്ജന ഒന്നാം സ്ഥാനം നേടിയതത്.
എടനീർ സ്കൂളിലെ സയൻസ് വിഭാഗം പ്ലസ്ടൂ വിദ്യാർഥിനിയായ സഞ്ജന ഹൈസ്കൂൾ വിഭാഗത്തിൽ കഥാരചനയിൽ നേരത്തെ സംസ്ഥാന സ്കൂൾ മേളയിൽ എ ഗ്രേഡ് നേടിയിരുന്നു.
മയ്യള ജിഎൽപിഎസിലെ പ്രധാനാധ്യാപകൻ എൻ.വി.കുഞ്ഞികൃഷ്ണന്റെയും പൈക്ക എകെഎംഎഎയുപിഎസിലെ വി.എൻ.സുജയുടെയും മകളാണ്.കവിതാരചനയിൽ സംഗമം അതിസുന്ദരം എന്ന വിഷയത്തിൽ ‘യുദ്ധഭൂമിയിലെ പ്രാണസംഗമം’ എന്ന കവിത എഴുതിയാണ് സായി ഗായത്രി സംസ്ഥാന മേളയിൽ പങ്കെടുക്കാൻ അർഹത നേടിയത്.
യുദ്ധഭൂമിയിലെ ഗർഭിണിയായ യുവതിയുടെ കഥയാണ് കവിതയിൽ നിറഞ്ഞത്. ഗാസ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുദ്ധങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദനകളായിരുന്ന കവിതയിലുണ്ടായിരുന്നത്.പാക്കം വെളുത്തോളിയിലെ പി.സുധിഷിന്റെയും വി.സുമതിയുടെയും മകളായ സായി ഗായത്രി പ്ലസ് വൺ വിദ്യാർഥിനിയാണ്.
എച്ച്എസ് വിഭാഗത്തിൽ ‘ഇതിൽ ഒരിത്തിരി നേരം അമ്മയ്ക്കായി’ എന്ന തലക്കെട്ടിൽ കഥ എഴുതിയാണ് ടി.ഫാത്തിമത്ത് അമീൻ ഒന്നാം സ്ഥാനം നേടിയത്.തൃക്കരിപ്പൂർ മണിയനോടിയിലെ പി.എ.മുഹമ്മദ് ഹനീഫയുടെയുടം ടി.ഫാത്തിമയുടെയും മകളാണ്.
പിറന്നുവീണ മണ്ണ് എന്ന വിഷയമായിരുന്ന കവിതാ രചനയിൽ നൽകിയത്. പിറന്ന മണ്ണിന്റെ ചൂര് എന്ന തലക്കെട്ടിൽ കവിത എഴുതിയാണ് കൊളത്തൂർ കളവയലിലെ ടി.നിവേദ്യ സംസ്ഥാന മേളയിൽ പങ്കെടുക്കുന്നത്.
പി.നാരായണന്റെയും ടി.ഗീതയുടെയും മകളാണ്.
പോയിന്റ് നില
യുപി വിഭാഗം: ഹൊസ്ദുർഗ്, ബേക്കൽ, ചെറുവത്തൂർ 35, കാസർകോട്,കുമ്പള–33,മഞ്ചേശ്വരം,–28.ചിറ്റാരിക്കാൽ 24. എച്ച്എസ് വിഭാഗം: കാസർകോട്–90, ബേക്കൽ–86, ചെറുവത്തൂർ–83, കുമ്പള–82, ഹൊസ്ദുർഗ് 81, മഞ്ചേശ്വരം–73,ചിറ്റാരിക്കാൽ 54.
എച്ച്എസ്എസ് വിഭാഗം: കാസർകോട്,ചെറുവത്തൂർ,ഹൊസ്ദുർഗ് 113, മഞ്ചേശ്വരം, ബേക്കൽ 112, കുമ്പള 107,ചിറ്റാരിക്കാൽ71.
സംസ്കൃതോത്സവം:
യുപി: മഞ്ചേശ്വരം 40, ഹൊസ്ദുർഗ്, കാസർകോട്, കുമ്പള , ചെറുവത്തൂർ – 36, ബേക്കൽ–35, ചിറ്റാരിക്കാൽ–25. എച്ച്എസ്: ഹൊസ്ദുർഗ്, ബേക്കൽ, കാസർകോട് –23, ചെറുവത്തൂർ –21, കുമ്പള, മഞ്ചേശ്വരം –20, ചിറ്റാരിക്കാൽ–16.
അറബിക്
യുപി: ചിറ്റാരിക്കാൽ, കാസർകോട്, കുമ്പള, ചെറുവത്തൂർ–15, ഹൊസ്ദുർഗ്, മഞ്ചേശ്വരം13, ബേക്കൽ 11.
എച്ച്എസ്: കുമ്പള, ചെറുവത്തൂർ, ബേക്കൽ–35, മഞ്ചേശ്വരം 33,ഹൊസ്ദുർഗ്–28, ചിറ്റാരിക്കാൽ–27, കാസർകോട്–26. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

