വിദ്യാനഗർ ∙ കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്കു പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഇടപെടുന്നു. കാസർകോട് നഗരത്തിൽ വാഹനവുമായി എത്തിയാൽ മണിക്കൂറോളം റോഡിൽ കുടുങ്ങുന്നത് പതിവായതോടെയാണ് ഇതിനു പരിഹാരം കാണാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്നു കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു.
പൊലീസ്, നഗരസഭാധികൃതർ, വ്യാപാരികൾ, സന്നദ്ധ സംഘടന– വഴിയോര കച്ചവട
സംഘടന പ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ യോഗത്തിൽ പങ്കെടുപ്പിക്കാനാണ് ആലോചിക്കുന്നത്. ഗതാഗതക്കുരുക്കിലമർന്ന് കുടുങ്ങിയതിനെ തുടർന്നു കൃത്യസമയത്ത് റെയിൽവേ സ്റ്റേഷനിൽ എത്താത്തതിനെത്തുടർന്നു ദീർഘദൂര യാത്രക്കാർക്കു ട്രെയിനുകൾ പോലും കിട്ടാത്ത സംഭവം ഏറെയാണ്.
ദേശീയപാത മേൽപാലത്തിലൂടെ വാഹനം ഓടി തുടങ്ങിയതിനു ശേഷവും പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, ബാങ്ക് റോഡ്, നായക്സ് റോഡ് ഉൾപ്പെടെയുള്ള നഗരത്തിലെ പാതകളിൽ മണിക്കൂറോളമാണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്.
ഇതു പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നു ജനപ്രതിനിധികൾ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടതിനു പുറമേ വ്യാപാരികളും സന്നദ്ധ സംഘടനകൾ അടക്കം ഒട്ടേറെ പേർ ഇതു സംബന്ധിച്ച് കലക്ടർ, ജില്ലാ പൊലീസ് മേധാവി, നഗരസഭാധികൃതർ തുടങ്ങിയവർക്കു നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിക്കാൻ ജില്ലാ ഭരണകൂടം തയാറായിട്ടുള്ളത്.
കഴിഞ്ഞ ദിവസം നഗരത്തിലെ മുഴുവൻ റോഡുകളിലും മണിക്കൂറോളം ഗതാഗതസ്തംഭനവുമുണ്ടായി.
പുതിയ ബസ് സ്റ്റാൻഡിലെ ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനു പുറമേ ജനറൽ ആശുപത്രി മുതൽ മത്സ്യമാർക്കറ്റ് റോഡ് വരെയുള്ള തെരുവോര കച്ചവടം, ചില വ്യാപാരികൾ സാധനങ്ങൾ നടപ്പാതയുടെ മുകളിൽ വയ്ക്കുന്നത്, വാഹനങ്ങൾ പലയിടങ്ങളിലായി നിർത്തിയിടുന്നത് തുടങ്ങിയവ ഗതാഗതകുരുക്കിനിടയാക്കുന്നതായി പരാതിയുണ്ട്.
ടാങ്കർ ലോറികൾ ഉൾപ്പെടെയുള്ള ദീർഘദൂര ചരക്കുവാഹനങ്ങൾ ചെർക്കള–ചട്ടഞ്ചാൽ വഴി പോകാതെ അടുക്കത്ത്ബയൽ നിന്നു സർവീസ് റോഡ് വഴി ചന്ദ്രഗിരി ജംക്ഷനിൽ നിന്നു കാഞ്ഞങ്ങാട് ഭാഗത്തേക്കു പോകുന്നതും വരുന്നതടക്കം ഗതാഗതസ്തംഭനത്തിനു കാരണമാകുന്നു. ചരക്കുവാഹനങ്ങൾ ദേശീയപാത ചെർക്കള വഴി പോയാൽ കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്കിനു ചെറിയൊരു കുറവുണ്ടാകുമെന്നാണു പറയുന്നത്.
ഇതിനു പുറമേ ചന്ദ്രഗിരിജംക്ഷനിലെ കുഴികളും വാഹനങ്ങളുടെ പോക്കുവരവിനു തടസ്സമാകുന്നു.
കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നഗരത്തിന്റെ വിവിധയിടങ്ങളിൽ മഴ മാറിയ ശേഷം സൂചനാ ബോർഡുകൾ സ്ഥാപിക്കുമെന്ന് നഗരസഭ സെക്രട്ടറി വികസന സമിതി യോഗത്തിൽ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

